കൈരാന(യു.പി): ഉത്തർപ്രദേശിലെ കൈരാനയിൽ ഹിന്ദുക്കൾ കൂട്ടത്തോടെ നാടുവിെട്ടന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ബി.ജെ.പി എം.പി ഹുകും സിങ്ങ്. വിഷയം ഹിന്ദു–മുസ്ലിം ലഹളയാണെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്ന് ഹുകുംസിങ്ങ് തിരുത്തി . മുസ്ലിംകളെ പേടിച്ച് പടിഞ്ഞാറന്‍ യു.പി.യിലെ കൈരാന എന്ന സ്ഥലത്തു നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്തതായി എം.പി നേരത്തെ പറഞ്ഞിരുന്നു.കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടി നാടുവിട്ടവരുടെ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് എം.പി ഇൗ പ്രസ്താവന നടത്തിയത്. ഷാംലിയിലെ കൈരാനയിൽ നിന്ന് 346 ഹിന്ദു കുടുംബങ്ങള്‍ കുടിയൊഴിഞ്ഞു പോയിരുന്നു. മുസ്ലീം ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്നാണ് ഇതെന്നും ആവശ്യപ്പെട്ട തുക നല്‍കാത്തതിനെ തുടര്‍ന്ന് 10ഓളംഹിന്ദുക്കളെ അവര്‍ കൊലപ്പെടുത്തിയെന്നും എം.പി ആരോപിച്ചിരുന്നു.
എന്നാൽ ഇതേ കുറിച്ച് പൊലീസിന് പറയാനുള്ളത് മറ്റൊരു ഭാഷ്യമാണ്.പണത്തിനു വേണ്ടി തട്ടിക്കൊണ്ടു പോകല്‍ അടക്കം മൂന്ന് കൊലപാതക കേസുകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും അതില്‍ 25 പേരെ തങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഷാംലി എസ്.പി വിജയ് ഭൂഷണ്‍ വ്യക്തമാക്കുന്നു. ഹുക്കും സിങ്ങ് നല്‍കിയ ലിസ്റ്റിലുള്ള നാലു പേര്‍ 20 വര്‍ഷം മുമ്പ് മരണമടഞ്ഞതാണ്. 13 പേര്‍ അവരുടെ വീട്ടില്‍ തന്നെ ഇപ്പോഴും താമസിക്കുന്നു. 68 പേര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരാന വിടുകയും നല്ല നിലയില്‍ ജീവിക്കുകയും ചെയ്യുന്നു.
ലിസ്റ്റിലുള്ള ബാക്കിയുള്ളവരുടെ കാര്യവും അന്വേഷിച്ചു വരികയാണെന്നും എസ്.പി വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നങ്ങളെതുടര്‍ന്ന് കൈരാനയില്‍ നിന്ന് ഏതെങ്കിലും കുടുംബങ്ങള്‍ പോയിട്ടുണ്ട് എന്നതടക്കമുള്ള ഒരു റിപ്പോര്‍ട്ടും ലോക്കല്‍ ഇൻറലിജൻസ് യൂണിറ്റ് നല്‍കിയിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റും വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.