സാധ്വി പ്രാചിയുടെ പ്രസ്​താവനയെ ചൊല്ലി ജമ്മു കാശ്​മീർ നിയമസഭയിൽ ബഹളം​

ശ്രീനഗർ: സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവനയെ ചൊല്ലി ജമ്മു കാശ്മീർ നിയമസഭയിൽ ബഹളം. ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്ലിം വിമുക്തമാക്കാനുള്ള സമയമാണെന്നും സാധ്വി പ്രാചി പറഞ്ഞിരുന്നു. ഉത്തരഖണ്ഡിലെ റൂര്‍ക്കിയില്‍കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം നടന്ന സ്ഥലം സന്ദർശിച്ച പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചി വര്‍ഗീയ പ്രസംഗം നടത്തിയത്. പ്രതിപക്ഷമായ നാഷണൽ കോൺഫറൻസ് കൗൺസിൽ അംഗം ഷെഹനാസ് ഗനായ് സംഭവത്തെ അപലപിക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടു.

മുസ്ലിംകൾ ഇന്ത്യയുടെ ഭാഗമാെണന്നും മുസ്ലിംകളെ മാറ്റി നിർത്തിയാൽ ഇന്ത്യ ഒരിക്കലും പൂർണമാവുകയില്ലെന്നും വിദ്യാഭ്യാസ മന്ത്രി നയീം അക്ത്തർ വ്യക്തമാക്കി. രാജ്യത്ത് താമസിക്കാൻ എല്ലാവർക്കും തുല്യ അവകാശമാണെന്നും ഇത്തരം പ്രസ്താവനകൾ രാജ്യത്ത് കലാപങ്ങൾ ഉണ്ടക്കാൻ മാത്രമേ സഹായിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി .രാജ്യത്ത് അസഹിഷ്ണുത വർധിച്ചിട്ടുെണ്ടന്ന് അഭിപ്രായപെട്ട നടൻ ഷാറൂഖ് ഖാനെ സാധ്വി പ്രാചി പാക്കിസ്താൻ ഏജെൻറന്ന് വിളിച്ചത് വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.