ന്യൂഡല്‍ഹി: രാജ്യത്തെ 25 കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ധീരതാ അവാര്‍ഡ് സ്വീകരിച്ചു. കുട്ടികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റുള്ളവരോട് അനുകമ്പയുള്ളവരാകാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മനസ്സാന്നിധ്യവും ചടുലതയും നിസ്വാര്‍ഥതയും സഹജീവികളോടുള്ള അനുതാപവുമാണ് കുട്ടികളുടെ പ്രവൃത്തികളില്‍ തെളിഞ്ഞത്. സഹജീവിബോധം മനുഷ്യരില്‍ പ്രകൃത്യാ ഉള്ളതാണെങ്കിലും അതേയളവില്‍ ധൈര്യമുണ്ടാവാറില്ല. അനുതാപമുണ്ടെങ്കിലേ ധൈര്യമുണ്ടാവൂ.
ഇത്തരം പ്രവൃത്തികള്‍ ഇനിയും തുടര്‍ന്ന് കഴിവിന്‍െറ പരമാവധി സമൂഹത്തെ സേവിക്കണമെന്നും കുട്ടികളെ അദ്ദേഹം ഉപദേശിച്ചു.
കുട്ടികളുടെ ധീരപ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നതിനും മറ്റു കുട്ടികളെ അതിന് പ്രചോദിപ്പിക്കുന്നതിനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറാണ് ദേശീയ ധീരതാ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.