തീവ്രവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടും -മോദി

ചണ്ഡീഗഡ്: തീവ്രവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടു‌മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വാ ഒലാൻഡേയോടൊപ്പം ഇന്ത്യ–ഫ്രാൻസ് വ്യാപാര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും ഭീകരവാദത്തിന്‍റെ ഇരകളാണെന്ന് ഫ്രാൻസ്വാ ഒലാൻഡേയും പറഞ്ഞു. സമാനമായ ആക്രമണങ്ങൾ ഭാവിയിൽ തടയുന്നതിന് ഇന്ത്യയും–ഫ്രാൻസും പരസ്പരസഹായത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാരിസിൽ ഭീകരാക്രമണം ഉണ്ടായ ദിവസം തന്നെ റിപ്പബ്ലിക് ദിനത്തിലെ അതിഥി ഫ്രാൻസിൽ നിന്നായിരിക്കുമെന്ന് താൻ തീരുമാനിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. ക്ഷണം സ്വീകരിച്ച ഒലാൻഡേക്ക് മോദി പ്രത്യേകം നന്ദിയും പറഞ്ഞു. സാമ്പത്തിക രംഗത്ത് ഇന്ത്യക്കും ഫ്രാൻസിനും നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് ഒലാൻഡെ ഇന്ത്യയിലെത്തിയത്. റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.