ഗൈഡില്ലാതെ രണ്ടുമാസം; യോജിച്ചയാളെ കിട്ടാൻ രണ്ടുവർഷം

ഹൈദരാബാദ്: യൂനിവേഴ്സിറ്റിയിലെത്തിയ സോഷ്യോളജി ഗവേഷക വിദ്യാർഥി മലയാളിയായ പ്രേംകുമാർ ഗൈഡിനെ കിട്ടാതെ വലഞ്ഞത് രണ്ടുമാസം.
 ദലിതനായതിനാൽ തെൻറ ഗൈഡാകാൻ ആരും  തയാറായില്ലെന്ന് ഗവേഷണ സ്വപ്നങ്ങളുമായെത്തിയ അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ മുൻ പ്രസിഡൻറു കൂടിയായ പ്രേംകുമാർ കുമാർ പറഞ്ഞു. 2011ൽ എം.എ സോഷ്യോളജി പഠനത്തിന് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ എത്തിയ പ്രേംകുമാർ ഡിസ്റ്റിങ്ഷനോടെയാണ് എം.എ വിജയിച്ചത്. നെറ്റും ജെ.ആർ.എഫും ഉള്ള പ്രേംകുമാർ സ്കോളർഷിപ്പോടെയാണ് 2013ൽ പിഎച്ച്.ഡി യോഗ്യത നേടിയത്. ദലിതനായതിനാൽ പക്ഷേ, ഗൈഡാകാൻ ആരും മുന്നോട്ടുവന്നില്ല. രണ്ടു മാസം കഴിഞ്ഞ് ഒരാളെത്തി. ആ പ്രഫസർ പ്രേംകുമാറിനോട് പറഞ്ഞതിങ്ങനെ: ‘ഞാൻ ദലിതനായതിനാൽ നിങ്ങൾക്ക് ഗൈഡൻസ് തരുന്നു, മറ്റുള്ളവർ ആരും മുന്നോട്ടുവരാത്തതിനാൽ ഒരു ദലിതൻ എന്ന രീതിയിൽ താങ്കളുടെ ഗൈഡാകുന്നു’.  സോഷ്യൽ ട്രാൻസ്ഫോർമേഷൻ എന്ന വിഷയത്തിൽ സ്പെഷലൈസേഷൻ എടുത്ത പ്രേംകുമാറിന് പക്ഷേ, കിട്ടിയ ഗൈഡ് സോഷ്യോളജി ഓഫ് എജ്യുക്കേഷനിൽനിന്നും. രണ്ടുവർഷം കഴിഞ്ഞാണ് സ്പെഷലൈസേഷൻ ചെയ്യുന്ന വിഷയത്തിൽ പ്രേം കുമാറിന് ഗൈഡിനെ ലഭിച്ചത്. മെറിറ്റ് ഇല്ലെന്ന കാരണം പറഞ്ഞ് ദലിത്, പിന്നാക്ക വിദ്യാർഥികളെയും ബഹിഷ്കരിക്കുന്നതിന് വേറെയും ഉദാഹരണങ്ങളുണ്ടെന്ന് പ്രേം കുമാർ ചൂണ്ടിക്കാട്ടി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.