ലഖ്നോ: നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഉൽപാദിപ്പിക്കുന്ന കർഷകരോട് പ്രധാനമന്ത്രി സഹാനുഭൂതി കാണിക്കണമെന്ന് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ വരൾച്ച ബാധിത പ്രദേശമായ ബണ്ടൽഖണ്ടിൽ ഗ്രാമീണരുടെ പദയാത്രയെ അഭിസംബോധാനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡോയിൽ വില കുറഞ്ഞതിനെത്തുടർന്ന് സർക്കാറിന് ലഭിച്ച അധികധനത്തിൽനിന്ന് ഒരു ഭാഗം ഈ പ്രദേശത്തിന് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബണ്ടൽഖണ്ടുകാരുടെ പ്രശ്നം പാർലമെൻറിൽ ഉയർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.