ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിനെതിരെ 2.5 കോടിവീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രികട്് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) നല്‍കിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ബി.ജെ.പി സസ്പെന്‍ഡ് ചെയ്ത എം.പി. കീര്‍ത്തി ആസാദിനുമെതിരെ ഹൈകോടതി നോട്ടീസ് അയച്ചു .
അസോസിയേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സാമ്പത്തിക ഇടപാടുകള്‍ക്കെതിരെയും ഇരുവരും നടത്തിയ പരാമര്‍ശത്തെ ചോദ്യം ചെയ്താണ് ഡി.ഡി.സി.എ കേസ് നല്‍കിയത്.
കേസ് പരിഗണിച്ച ഹൈകോടതി ജോയന്‍റ് രജിസ്ട്രാര്‍ പരാതി നിലനില്‍ക്കുന്നതാണെന്നും വിഷയത്തില്‍ മാര്‍ച്ച് രണ്ടിനകം ഇരുവരും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ബോര്‍ഡിന്‍െറ സാമ്പത്തിക അച്ചടക്കമില്ലായ്മക്കെതിരെ ഇരുവരും നടത്തിയ പരാമര്‍ശം നിലവാരമില്ലാത്തതും അന്തസ്സിന് നിരക്കാത്തതുമാണെന്ന് ഡി.ഡി.സി.എ കൗണ്‍സില്‍ സഗ്രം പട്നായിക് പറഞ്ഞു.
വിഷയത്തില്‍ ഇരുവരും പരസ്യമായി മാപ്പുപറയണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഇതേവിഷയത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെജ്രിവാളിനെതിരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.