ന്യൂഡല്‍ഹി: ജസീക്ക ലാല്‍ വധക്കേസില്‍ മൊഴിമാറ്റിയെന്നാരോപിച്ച് ബാലിസ്റ്റിക് വിദഗ്ധന്‍ പി.എസ്. മനോചക്കെതിരെ ഡല്‍ഹി ഹൈകോടതി എടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. മനോച നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നടപടി.
മനോചയുടെ നടപടി എങ്ങനെയാണ് മൊഴിമാറ്റത്തിന്‍െറ പരിധിയില്‍ വരുന്നതെന്ന് മനസ്സിലാകുന്നില്ളെന്ന് കോടതി പറഞ്ഞു. ജസീക്കക്കെതിരെ വെടിയുതിര്‍ത്തുവെന്ന് പറയുന്ന തോക്ക് കണ്ടത്തെിയാല്‍ മാത്രമേ വ്യക്തമായ അഭിപ്രായം പറയാനാകൂ എന്നാണ് മനോച തുടക്കംമുതല്‍ പറഞ്ഞിരുന്നത്. തിര മാത്രം പരിശോധിച്ച് ഒരേ തോക്കില്‍നിന്നുള്ളതാണോയെന്ന് പറയാനാകില്ല. വിചാരണ കോടതിയാണ് തോക്ക് ഇല്ലാതെതന്നെ വിദഗ്ധാഭിപ്രായം പറയാന്‍ നിര്‍ബന്ധിച്ചത്. ആ സാഹചര്യത്തില്‍ പരാതിക്കാരന്‍ കൃത്യതയില്ലാത്ത അഭിപ്രായം നല്‍കുകയായിരുന്നെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതിനാല്‍, ആദ്യ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായം രേഖാമൂലം നല്‍കിയതിന് പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടെന്ന് കരുതാനാകില്ളെന്ന് കോടതി വ്യക്തമാക്കി.
ജസീക്കയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്ത രണ്ട് ഉണ്ടകളും ഒരേ തോക്കില്‍നിന്ന് ഉതിര്‍ത്തതാണോയെന്ന സംശയം ദൂരീകരിക്കാനാണ് ബാലിസ്റ്റിക് വിദഗ്ധനെ വിസ്തരിച്ചത്. രണ്ട് ഉണ്ടകളും വ്യത്യസ്ത തോക്കുകളില്‍നിന്നാണെന്ന് വാക്കാല്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ തോക്കുകള്‍ കണ്ടത്തൊന്‍ സാധിക്കാത്തതിനാല്‍ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ളെന്നാണ് മനോച അറിയിച്ചത്. 2006ല്‍ ജസീക്ക ലാല്‍ വധക്കേസില്‍ വിധി പ്രസ്താവിക്കുമ്പോഴാണ് ബാലിസ്റ്റിക് വിദഗ്ധനെതിരെ കേസെടുക്കാന്‍ ഹൈകോടതി ഉത്തരവിട്ടത്. 2013 മേയ് 22ന് മനോചക്കെതിരെ കോടതി നടപടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍, വിദഗ്ധന്‍ എന്ന നിലയില്‍ തന്‍െറ അഭിപ്രായം അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മനോച അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.