ഭോപാല്‍: ഡല്‍ഹിയില്‍നിന്ന് 95 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനം ഇറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഭോപാലിലെ രാജാ ഭോജ് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് സ്റ്റേഷന്‍ മാനേജര്‍ പി. കുജൂര്‍ പറഞ്ഞു. വിമാനം ഇറക്കുന്നതിനിടെ ഒരു ടയറിന്‍െറ സമ്മര്‍ദം കുറയുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യാ വക്താവ് പറഞ്ഞു.
രാവിലെ 7.50 ന് തിരിച്ചു ഡല്‍ഹിയിലേക്ക് പോകേണ്ട വിമാനം ടയര്‍ അറ്റകുറ്റപ്പണി നടത്തി വൈകീട്ട് അഞ്ചോടെയാണ് തിരിച്ചുപോയത്.
പുതിയ ടയര്‍ ഡല്‍ഹിയില്‍നിന്ന് മറ്റൊരു വിമാനത്തില്‍ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.