ന്യൂഡല്‍ഹി: ബംഗളൂരുവിലെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമത്തിനെതിരെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ തന്‍െറ കേസ് വീണ്ടും നീണ്ടുപോകുമെന്നും അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും വ്യാഴാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
കേസിന്‍െറ വിചാരണ തുടങ്ങിയതു മുതല്‍ കേസും വിചാരണത്തടവും നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണെന്ന് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഇതിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രോസിക്യൂട്ടറുടെ രാജി. ഇനി പുതിയ പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ് കേസ് പഠിച്ചുവരുമ്പോഴേക്കും ഏറെ സമയമെടുക്കുമെന്നും അത്രയും കാലം വിചാരണ നീണ്ടുപോകുമെന്നും മഅ്ദനി ബോധിപ്പിച്ചു.
അതിനാല്‍, ബംഗളൂരുവില്‍തന്നെ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും ചികിത്സക്കായി മറ്റു സ്ഥലങ്ങളില്‍ പോകാനും രോഗാവസ്ഥയിലായ മാതാപിതാക്കളെ സന്ദര്‍ശിക്കാനും അനുവാദം നല്‍കണമെന്നും മഅ്ദനി ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.