സിംഗപ്പൂര്‍ സിറ്റി: അധോലോക കുറ്റവാളിയും ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയുമായ കുമാര്‍പിള്ള സിംഗപ്പൂരില്‍ പിടിയിലായെന്ന് റിപ്പോർട്ട്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കുമാര്‍പിള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് സിംഗപ്പൂര്‍ പൊലീസ് അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മുംബൈയില്‍ നിരവധി കൊലപാതക, മോഷണ കേസുകളിൽ പ്രതിയായ ഇയാൾ വ്യാജ മേല്‍വിലാസത്തിലാണ് സിംഗപ്പൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. മുംബൈ പൊലീസ് കുമാർപിള്ളയെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ സിംഗപ്പൂർ അധികൃതർക്ക് കൈമാറിയിരുന്നു.
ഒളിവിലായിരുന്ന കുമാര്‍പിള്ളക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ വിക്രോളിയിലെ ബന്ധം ഉപയോഗിച്ച് നിർമാണ വ്യവസായം നടത്തി വരികയായിരുന്നു ഇയാൾ.
ശ്രീലങ്കയിലെ എൽ.ടി.ടി.ഇയുമായി അടുപ്പം പുലര്‍ത്തിയിരുന്ന കുമാര്‍പിള്ളക്ക് യു.കെ, ശ്രീലങ്ക, സിംഗപ്പൂർ, തമിഴ്നാട് എന്നിവിടങ്ങളിലെ തമിഴ് വംശജരുമായി ബന്ധമുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.