സിയാചിനില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് 150 സൈനികരും രണ്ടു നായകളും

ന്യുഡല്‍ഹി: രണ്ടു നായകളും 150 സൈനികരുമുള്‍പ്പെടുന്ന സംഘംത്തിന്‍്റെ അവസരോചിത ഇടപെടലാണ് 25അടിയോളം മഞ്ഞിനടയില്‍ പെട്ടുപോയ ലാന്‍സ് നായിക്  ഹനമന്തപ്പ കോപ്പാടിനെ കണ്ടത്തൊന്‍ സഹായിച്ചത്. സ്വന്തം സുരക്ഷിത്വം പോലും പരിഗണിക്കാതെയാണ് സഹപ്രവര്‍ത്തകന് വേണ്ടി ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.അത്യന്തം അപകടകരമായ മേഖലയില്‍ പോലൂം രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ഇന്ത്യന്‍ സൈനിക ശക്തിയുടെ കരുത്താണ് ഇത് കാണിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അപകടകരമായ സിയാചിന്‍ മഞ്ഞുമലയില്‍ സൈനികരുടെ ശത്രുക്കള്‍ വെടിയുണ്ടകളല്ല. മറിച്ച്് പ്രവചനാതീതമായ കാലാവസ്ഥയാണ്. ഏകദേശം സ19,500 അടി മുകളില്‍ വെച്ച് ടണ്‍ കണക്കിന് മഞ്ഞു പാളികള്‍ക്കിടയില്‍ നിന്നാണ് അപകടത്തില്‍ പെട്ട ഹനുമന്തപ്പയെ സൈന്യം രക്ഷപ്പെടുത്തിയത്. കടുത്ത മഞ്ഞുവീഴ്ചയും മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെയത്തെിയ കൊടുംതണുപ്പും മൂലം സാധാരണ ശ്വസോച്ഛാസം പോലും ബുദ്ധിമുട്ടായ സാഹചര്യമാണിവിടെ. ദൗത്യത്തില്‍ ഡോട്ട്, മിഷ എന്നീ നായകളുടെ പങ്ക് എടുത്തു പറയേണ്ടതാണെന്നും ആര്‍മി ഒൗദ്യേഗിക വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹിയിലെ സൈനിക ആശപത്രിയിലെ വെന്‍്റിലേറ്ററില്‍ കഴിയുന്ന ഹനുമന്തപ്പയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്‍്റെ രണ്ടു വൃക്കകളൂം കരളൂം തകരാറിലായിട്ടുണ്ട്. ഹിമപാതത്തില്‍ 25 അടിയോളം  മഞ്ഞിനടിയില്‍ പെട്ടുപോയ ഹനുമന്തപ്പയെ ഏഴാം നാളിലാണ് സൈന്യം അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. മഞ്ഞുപാളികള്‍ തലക്ക് മുകളില്‍ പതിച്ചപ്പോള്‍ ഭാഗ്യംകൊണ്ട് രൂപപ്പെട്ട വായു അറയില്‍പെട്ടതാണ് ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്.

ഈമാസം മൂന്നിനാണ് സിയാചിനിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന  ലഡാക് മേഖലയിലെ നോര്‍തേണ്‍ ഗ്ളേസിയര്‍ സെക്ടറില്‍  സൈനിക ടെന്‍റിന് മുകളില്‍ ഹിമപാതമുണ്ടായത്.  ഉയരത്തില്‍നിന്ന്  മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക്  വീഴുകയായിരുന്നു. കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷ് ഉള്‍പ്പെടെ 10 സൈനികരും മരിച്ചുവെന്നാണ് കരുതിയത്.   25 അടിയോളം മഞ്ഞുപാളി നീക്കിയപ്പോള്‍ ചൊവ്വാഴ്ച രാവിലെ നാലു പേരുടെ മൃതദേഹം കിട്ടി. അവശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരവെയാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടത്തെിയത്. നേരിയ ശ്വാസമിടിപ്പ് തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലെത്തെിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.