ജൈന ക്ഷേത്രത്തിൽ ജീൻസിനും പാവാടക്കും വിലക്ക്

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിലെ പ്രശസ്തമായ റിഷഭ് ദേവ് ജൈന ക്ഷേത്രത്തിൽ ജീൻസ്, പാവാട അടക്കം പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശ വിലക്ക്. എട്ടും അതിന് മുകളിലേക്കും പ്രായമുള്ള പെൺകുട്ടികൾ ജീൻസ്, ടി ഷർട്ട്, സ്കർട്ട്-ടോപ്പ്, കാപ്പിരി പാന്‍റ്സ്, ഗൗൺസ്, അൽപ വസ്ത്രങ്ങൾ അടക്കമുള്ള പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് നിർദേശം.

ക്ഷേത്രത്തിലെ ശ്വേതാംബർ ജൈൻ സമാജും ചാഗ്നിരം പേദി ട്രസ്റ്റുമാണ് വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള തീരുമാനമെടുത്തത്. ഇന്ത്യൻ സംസ്കാരത്തിന് യോജിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നവർക്കും തല മറക്കുന്നവർക്കും പ്രവേശം അനുവദിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്‍റ് മഹേന്ദ്ര ശിരോലിയ മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്രത്തിന്‍റെ അന്തസിനെ ബാധിക്കുന്നതു കൊണ്ടാണ് പാശ്ചാത്യ വസ്ത്രം ധരിച്ചെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിലക്ക് സംബന്ധിച്ച അറിയിപ്പ് ക്ഷേത്രത്തിന്‍റെ പുറത്ത് നോട്ടീസിലൂടെ പ്രസിദ്ധപ്പെടുത്തും. അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് ക്ഷേത്ര പ്രവേശത്തിന് വിലക്കില്ലെന്നും മഹേന്ദ്ര ശിരോലിയ വ്യക്തമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.