ഇനി ജാവ സ്​ക്രിപ് റ്റും ദേശവിരുദ്ധമാക്കണമെന്ന് സമൃതി ഇറാനിയെ പരിഹസിച്ച് ഡല്‍ഹി ഉപ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഐ.ഐ.ടി സ്ഥാപനങ്ങളില്‍ സംസ് കൃത ഭാഷ പാഠ്യ വിഷയമാക്കണമെന്ന കേന്ദ്ര മന്ത്രി സ് മൃതി ഇറാനിയുടെ അഭിപ്രായത്തെ പരിഹസിച്ച് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. കമ്പ്യൂട്ടര്‍ ഭാഷകളായ ജാവ സ്ക്രിപ്റ്റ്, സോള്‍, സി പ്ളസ് പ്ളസ്, പൈതണ്‍  എന്നിവയോട് കിടപിടിക്കാന്‍ സംസ്കൃതത്തിന് മാത്രമേ കഴിയൂ എന്നായിരുന്നു സിസോദിയയുടെ ട്വീറ്റ്. ഇനിമുതല്‍ ജാവ സ്ക്രിപ്റ്റ് ദേശവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സിസോദിയ ഇറാനിയെ കളിയാക്കുന്നുണ്ട്.

ഇന്നലെ പാര്‍ലമെന്‍റിലാണ്  മാനവവിഭവ ശേഷി മന്ത്രി സ്മൃതി  ഇറാനി ഐ.ഐ.ടികളില്‍ സംസ്കൃതം പാഠ്യ  വിഷയമാക്കണമെന്നാവശ്യപ്പെട്ടത്. സംസ്കൃത സാഹിത്യത്തിലെ ശാസ്ത്രവും സാങ്കേതിക വിദ്യയും പഠിക്കാന്‍ സംസ്കൃതഭാഷ പഠിക്കണമെന്ന പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് മന്ത്രി ഈ ആവിശ്യം ഉന്നയിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത വന്നു.   എന്തിന് സംസ്കൃതം മാത്രമാക്കണം. എന്തുകൊണ്ട് തമിഴ് പഠിപ്പിച്ചുകൂടാ. ഇത് ആര്‍.എസ്.എസിന്‍െറ അജണ്ടയാണെന്നാണ് മുന്‍ എം.പി ഡി രാജ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഐ.ഐ.ടി എഞ്ചിനീയര്‍ക്ക് അവരുടെ തൊഴില്‍ മേഖലയില്‍ സംസ്കൃതം പഠിക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം കാര്യങ്ങള്‍ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.