കോണ്‍ഗ്രസ് നേതാവ് അശോക് കാക  വെടിയേറ്റു മരിച്ചു


റോഹ്തക് (ഹരിയാന): ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് അശോക് കാക അജ്ഞാതരുടെ  വെടിയേറ്റ് മരിച്ചു. റോഹ്തക് നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 6.30ന്  ഡബ്ള്‍ പാര്‍ക്കിനരികിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന അദ്ദേഹത്തിനുനേരെ മോട്ടോര്‍ സൈക്കിളിലത്തെിയ മൂന്ന് അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി തുടരുന്ന സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ജ്വല്ളേഴ്സ് അസോസിയേഷന്‍െറ മുന്‍ പ്രസിഡന്‍റായിരുന്ന അശോക്  കാക മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അടുത്ത സുഹൃത്താണ്. സംസ്ഥാന കോഓപറേറ്റിവ് ആന്‍ഡ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിന്‍െറ തലവനായിരുന്നു 58കാരനായ കാക.
സ്വര്‍ണാഭരണ വ്യാപാര രംഗത്ത് രണ്ടു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രനയത്തിനെതിരെ ജ്വല്ലറിക്കാര്‍ നടത്തിയ സമരത്തില്‍ കാക നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച റോഹ്തകില്‍ നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.