ന്യൂഡല്‍ഹി: വായു മലിനീകരണം കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട ഗതാഗത നിയന്ത്രണത്തിന്‍റെ രണ്ടാം ഘട്ടം തുടങ്ങി. നിയന്ത്രണം ലംഘിച്ചാല് 2,000 രൂപ പിഴ ഈടാക്കും. ജനുവരി ഒന്നു മുതല്‍ പതിനഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണം വിജയമായതിനു പിന്നാലെയാണ് ഇന്ന് രണ്ടാം ഘട്ടത്തിന് അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഈ മാസം 30 വരെയാണ് രണ്ടാം ഘട്ട വാഹന നിയന്ത്രണം. ഇത്തവണ ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും നിയന്ത്രണം ബാധകമാണ്. നിയന്ത്രണം കാര്യക്ഷമമാക്കാന് സന്നദ്ധ പ്രവർത്തകർ ഉൾപ്പടെ ഏഴായിരത്തോളം ഉദ്യോഗസ്ഥരെയാണ് ഡൽഹി സർക്കാർ രംഗത്തിറക്കിയിരിക്കുന്നത്.
2,000 ട്രാഫിക് ഉദ്യോഗസ്ഥരെയും, 580 എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരെയും 5,000 സന്നദ്ധപ്രവര്‍ത്തകരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഒറ്റ, ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് നിരത്തില്‍ ഇറക്കേണ്ടത്. യൂണിഫോം ധരിച്ച വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 'പൂഛോ കാര്‍പൂള്‍' എന്ന മൊബൈൽ ആപ്ലിക്കേഷന്‍ വഴി വിദ്യാര്‍ഥികളെ സഹായിക്കാനുള്ള മാര്‍ഗവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
സി.എൻ.ജി വാഹനങ്ങൾ ഇരുചക്ര വാഹനങ്ങൾ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ,വി.ഐ.പി വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണത്തിന്‍റെ ഭാഗമായി തിരക്ക് ഒഴിവാക്കാൻ ഡല്ഹി മെട്രോ കോച്ചുകള് അധികമായി ഉപയോഗിച്ച് ദിനംപ്രതി 3,248 സർവീസുകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.