ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്: മാരനോട് സി.ബി.ഐ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: അധികാരത്തിലിരിക്കെ വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ നവംബര്‍ 30 മുതല്‍ ഏഴുദിവസം സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശം. യു.പി.എ സര്‍ക്കാറില്‍ ടെലികോം മന്ത്രിയായിരുന്ന കാലത്ത് ചെന്നെയിലെ വസതിയും സണ്‍ ടെലിവിഷന്‍ ഓഫിസും ബന്ധിപ്പിച്ച് ബി.എസ്.എന്‍.എല്ലിന്‍െറ 323 ലാന്‍ഡ് ലൈനുകള്‍ വ്യാവസായികാവശ്യത്തിന് ഉപയോഗിച്ചെന്നാണ് കേസ്. മാരന് അറസ്റ്റില്‍നിന്നുള്ള താല്‍ക്കാലിക സംരക്ഷണം നീട്ടിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.