മതനിരപേക്ഷത ദുരുപയോഗം ചെയ്യപ്പെടുന്നെന്ന്​ സർക്കാർ; ഭരണഘടനാ തത്വങ്ങള്‍ക്ക്​ വരെ ഭീഷണിയെന്ന്​ പ്രതിപക്ഷം

ന്യൂഡൽഹി: പാർലെമൻറിെൻറ ശീതകാല സമ്മേളനത്തിൽ സെകുലറിസത്തിെൻറ (മതനിരപേക്ഷത) പേരിൽ ബി.ജെ.പിയും പ്രതിപക്ഷവും േനർക്കുനേർ. രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുത ആയുധമാക്കിയാണ് കോൺഗ്രസ് മോദി സർക്കാറിനെതിരെ രംഗത്തുവന്നത്. ഭരണഘടനാ ശിൽപി  ബി.ആര്‍.അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് രണ്ടു ദിവസത്തെ ചര്‍ച്ച ലോക്‌സഭയില്‍ ആരംഭിച്ചത്. ചര്‍ച്ചക്ക്  തുടക്കമിട്ട  ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ ലോക്‌സഭയില്‍ പ്രതിപക്ഷത്തിെൻറ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

'രാജ്യത്ത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട പദമാണ് മതനിരപേക്ഷത. സെക്കുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ  ഭരണഘടനയില്‍ ഉൾപ്പെടുത്തണമെന്ന് അംബേദ്കറിന് അഭിപ്രായമുണ്ടായിരുന്നില്ല. പിന്നീട് ഇന്ദിരാഗാന്ധിയുടെ സമയത്താണ് രണ്ട് പദങ്ങളും ഭരണഘടനയുെട ആമുഖത്തിൽ കൂട്ടിച്ചേർത്തതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഏറെ അപമാനം നേരിടേണ്ടി വന്നെങ്കിലും രാജ്യം വിട്ടുപോകുന്നകാര്യം അംബേദ്കര്‍ ഒരിക്കല്‍പോലും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  അസഹിഷ്ണ വർധിക്കുന്ന ഘട്ടത്തിൽ രാജ്യംവിട്ടുപോകേണ്ടിവരുമെന്ന ആമിര്‍ഖാെൻറ  പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിെൻറ പ്രതികരണം.  

രാജ്നാഥ് സിങ്ങിെൻറ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയാണ് തുടർന്ന് പ്രസംഗിച്ച സോണിയാഗാന്ധി നല്‍കിയത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്  വരെ ഭീഷണി നേരിടുന്ന സമയമാണ് ഇതെന്ന് സോണിയ ഗാന്ധിപറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് നടക്കുന്ന സംഭവങ്ങളെല്ലാം ഭരണഘടനാ തത്വങ്ങളെ ശക്തിപ്പെടുത്തുന്നതല്ല, പകരം ദുര്‍ബലപ്പെടുത്തുന്നതാണ്. ഭരണഘടനാ നിര്‍മാണത്തില്‍ ഒരുപങ്കും വഹിക്കാത്ത ആളുകള്‍ ആ ഭരണഘടന സത്യം ചെയ്ത് അധികാരത്തിൽ ഇരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ തമാശ.  മതേതര മൂല്യങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കിയുള്ളതാണ് നമ്മുടെ ഭരണഘടനയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് സോണിയ കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.