പുരസ്കാരങ്ങൾ തിരികെ നൽകിയല്ല പ്രതിഷേധിക്കേണ്ടത് -രാഷ്ട്രപതി

ന്യൂഡൽഹി: അവാർഡുകൾ തിരികെ നൽകി പ്രതിഷേധിക്കുന്നതിനെതിരെ രാഷ്ട്രപതി പ്രണബ് മുഖർജി. പുരസ്കാരങ്ങൾ തിരികെ നൽകിയല്ല പ്രതിഷേധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണം. രാജ്യം നൽകുന്ന അവാർഡ് ലഭിക്കുന്നവർ അതിനെ വിലമതിക്കണം. പൊതുസമൂഹം നൽകുന്ന അംഗീകാരമായി പുരസ്കാരങ്ങളെ കണക്കാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. നാഷണൽ പ്രസ്ഡേയുമായി ബന്ധപ്പെട്ട ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്വയം തിരുത്താൻ ഇന്ത്യക്ക് കഴിയാറുണ്ട്. യുക്തിക്ക് മുകളിൽ വികാരങ്ങൾക്ക് സ്ഥാനം നൽകരുത്. സമൂഹത്തിലെ ചില പ്രശ്നങ്ങളിൽ ചിലർ അസ്വസ്ഥരാകും. എന്നാൽ അതിലുള്ള പ്രതികരണം ശ്രദ്ധിച്ചുവേണമെന്നും രാഷ്ട്രപതി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.