മുംബൈ: മുംബൈ ഭീകരാക്രമണത്തിെൻറ ഏഴാമാണ്ടിന് 11 ദിവസം ബാക്കിനിൽക്കെയാണ് പാരിസിൽ സമാനമായ ആക്രമണം. 2008 നവംബർ 26ന് രാത്രിയാണ് മുംബൈ നഗരത്തിൽ നുഴഞ്ഞുകയറിയ 10 ഭീകരർ ആറോളം കേന്ദ്രങ്ങളിൽ വെടിയുതിർത്തും ബോംബെറിഞ്ഞും ആളുകളെ ബന്ദികളാക്കിയും നരനായാട്ട് നടത്തിയത്. 60 മണിക്കൂർനീണ്ട ആക്രമണത്തിനൊടുവിൽ അജ്മൽ കസബ് എന്ന പാക് ഭീകരനെ പിടികൂടുകയും ഒമ്പതുഭീകരരെ സൈനികരും പൊലീസും വെടിവെച്ചുകൊല്ലുകയുമായിരുന്നു. വിദേശികളും 17 സൈനിക, പൊലീസ് ഉദ്യോഗസ്ഥരുമടക്കം 164 പേരാണ് അന്നു മരിച്ചത്.

രണ്ട് ആക്രമണങ്ങൾക്കും സമാനതകളേറെയുണ്ട്. പാരിസിലും ഭീകരരുടെ ലക്ഷ്യം നിശാവിരുന്നുകളും വിനോദകേന്ദ്രങ്ങളും പൊതു ജനം തിങ്ങിക്കൂടിയ ഇടങ്ങളുമാണ്. മുംബൈ നഗരത്തിലെ പേരുകേട്ട കഫേയായ ലിയൊപോൾഡ് കഫേ, നക്ഷത്രഹോട്ടലുകളായ താജ്, ട്രൈഡൻറ്, ജൂതകേന്ദ്രമായ നരിമാൻഹൗസ്, തിരക്കേറിയ ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, കാമാ ഹോസ്പിറ്റൽ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. മുംബൈയിലേതുപോലെ പാരിസിലും പല കേന്ദ്രങ്ങളിൽ ഒരേസമയത്തായിരുന്നു ആക്രമണം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.