ഐ.എസിന് ഇന്ത്യയിൽ ആധിപത്യം നേടാനാവില്ല -രാജ്നാഥ് സിങ്

ന്യൂഡൽഹി: ഇസ് ലാമിക് സ്റ്റേറ്റിന് ഇന്ത്യയിൽ ആധിപത്യം നേടാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യൻ കുടുംബമൂല്യങ്ങൾ ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെ തടയുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും ഐഎസ് ആണ് സംസാര വിഷയം. എന്നാൽ ഭയമില്ലാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

മുസ്‌ലിം മതപണ്ഡിതന്മാർ പോലും ഐ.എസിനെതിരെ കൈകോർക്കുകയും മാർച്ച് സംഘടിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ത്യയിൽ കാണുന്നത്.   ഈ സംസ്കാരം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതുപോലെ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ വൻ ശക്തിയായി മാറുന്നതിൽ നിന്ന് ആർക്കും നമ്മളെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മൗലികവാദത്തിൽ ആകൃഷ്ടനായ യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുംബൈയിൽ പിടികൂടിയിരുന്നു. ഇയാളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ തന്നെ കാണാൻ എത്തി. നമ്മുടെ രാജ്യത്ത് അത്തരത്തിലുള്ള ബന്ധങ്ങളാണുള്ളത്. ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ഐ.എസിന് ഒരിക്കലും സാധിക്കില്ലെന്നതിൽ തനിക്കുറപ്പുണ്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.