ഹൈദരാബാദ്: യു.എസിലേക്ക് പഠനാവശ്യത്തിന് പോകാന്‍ ഹൈദരാബാദ് വിമാനത്താവളത്തിലത്തെിയ 19 വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍. സാന്‍ഫ്രാന്‍സിസ്കോയിലെ രണ്ടു സര്‍വകലാശാലകളില്‍ പ്രവേശം നേടിയത്തെിയ വിദ്യാര്‍ഥികളെയാണ് വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം തടഞ്ഞത്. ഇവര്‍ പ്രവേശം നേടിയ രണ്ടു സര്‍വകലാശാലകളെപ്പറ്റി യു.എസില്‍ അന്വേഷണം നടക്കുന്നതിനാലാണ് കുട്ടികളെ തടഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ടു സര്‍വകലാശാലകളെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും ഇവിടേക്ക് പോകാനത്തെുന്ന വിദ്യാര്‍ഥികളെ അയക്കരുതെന്ന് യു.എസിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതിനാലാണ് ഇത്തരമൊരു നടപടിയെന്നുമാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം.
അയച്ചാല്‍തന്നെ സാന്‍ഫ്രാന്‍സിസ്കോയിലത്തെുന്ന വിദ്യാര്‍ഥികളെ തിരികെ അയക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പണം നഷ്ടമാകാതിരിക്കാനും അവിടെ പോയി ബുദ്ധിമുട്ടിലാകാതിരിക്കാനുമാണ് തടഞ്ഞത്. നേരത്തെ, വിദേശപഠനവും ജോലിയും സ്വപ്നംകണ്ട് യു.എസിലേക്ക് യാത്രതിരിച്ച 14 വിദ്യാര്‍ഥികള്‍ക്ക് സാന്‍ഫ്രാന്‍സിസ്കോയില്‍ ക്രൂരപീഡനം നേരിടേണ്ടിവന്നിരുന്നു. 14-15 മണിക്കൂര്‍ എഫ്.ബി.ഐ ചോദ്യംചെയ്യുകയും മൂന്നു ദിവസത്തെ ജയില്‍വാസത്തിനുംശേഷമാണ് ഇന്ത്യയില്‍ തിരിച്ചത്തെിയത്.
കുറ്റവാളികളോട് പെരുമാറുന്ന തരത്തിലായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും എവിടെയും പോകാന്‍ അനുമതി ലഭിച്ചിരുന്നില്ളെന്നും എത്രയും പെട്ടെന്ന് തിരിച്ചുപോകാനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും മടങ്ങിയത്തെിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.