ചെന്നൈ പ്രളയം: ബാങ്കുകള്‍ വായ്പ അനുവദിക്കണമെന്ന് ജെയ്റ്റ്ലി

ചെന്നൈ: തമിഴ്നാട്ടില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വായ്പ അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. കനത്ത മഴമൂലം നാശനഷ്ടം നേരിട്ട നാലു ജില്ലകളിലുള്ളവരുടെ എല്ലാ വായ്പാ അപേക്ഷകളും പരിഗണിക്കണമെന്നും ദൗത്യം എന്നപോലെ ഇതേറ്റെടുക്കണമെന്നും ജെയ്റ്റ്ലി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായ്പ നല്‍കുന്നതിന്‍െറ പുരോഗതി വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ബാങ്കുകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പ്രളയം തകര്‍ത്ത ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍ ജില്ലകളില്‍ 2600 ബാങ്ക് ശാഖകളാണുള്ളത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 11,000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2000 അപേക്ഷകളില്‍ നഷ്ടപരിഹാരം നല്‍കിയെന്നും ജെയ്റ്റ്ലി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.