അരുണാചല്‍: കോണ്‍ഗ്രസ് രോഷം മോദിക്കു നേരെ

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ മോദിയോട് തീര്‍ത്തു. ഗവര്‍ണര്‍ക്കെതിരെ അനുമതി തേടിയ പ്രമേയകാര്യത്തില്‍ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി തീരുമാനമെടുക്കാത്ത പശ്ചാത്തലത്തിലാണ് പ്രതിപക്ഷങ്ങള്‍ രോഷം മോദിയോട് തീര്‍ത്തത്.

വിഷയം ഉന്നയിച്ച പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിനെ സി.പി.എം നേതാവ് സീതാറാം യെച്ചൂരി പിന്തുണച്ചപ്പോള്‍, ഗവര്‍ണര്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ അധ്യക്ഷന്‍ തീരുമാനിക്കുന്നതുവരെ ചര്‍ച്ച അനുവദിക്കാനാകില്ളെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് ഉപാധ്യക്ഷന്‍ പി.ജെ. കുര്യനോട് ആവശ്യപ്പെട്ടു. കുര്യന്‍ ആവശ്യം അംഗീകരിച്ചതോടെ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി.

ആ നേരത്താണ് പതിവില്ലാതെ പ്രധാനമന്ത്രി മോദി രാജ്യസഭയിലത്തെിയത്. അതോടെ വര്‍ധിതവീര്യത്തിലായ കോണ്‍ഗ്രസ് അംഗങ്ങള്‍ നരേന്ദ്ര മോദിക്കു നേരെയായി.
മോദിയുടെ പേരെടുത്തുപറഞ്ഞ് ഹിറ്റ്ലര്‍ ശൈലിയും ദാദാഗിരിയും അനുവദിക്കില്ളെന്ന് പറഞ്ഞ് മുദ്രാവാക്യംവിളി തുടങ്ങി. ഇതിനിടെ ഹാമിദ് അന്‍സാരി എത്തി ചോദ്യോത്തരവേള തുടങ്ങാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മുന്നോട്ടുപോയില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.