എയർ ഇന്ത്യ വിമാനത്തിൻെറ എഞ്ചിനിൽ പെട്ട് ടെക്നീഷ്യൻ മരിച്ചു

മുംബൈ: എയർ ഇന്ത്യ വിമാനത്തിൻെറ എഞ്ചിനിൽ കുടുങ്ങി ടെക്നീഷ്യൻ മരിച്ചു. മുംബൈ എയർപോർട്ടിൽ നിർത്തിയിട്ടിരുന്ന വിമാനത്തിലാണ് അപകടം സംഭവിച്ചത്. രാത്രി 9.30ഓടെയായിരുന്നു അത്യാഹിതം.

എഐ 619 മുംബൈ-ഹൈദരാബാദ് വിമാനത്തിലാണ് അപകടമുണ്ടായത്. വിമാനം പുറപ്പെടാൻ ഒരുങ്ങി നിൽക്കുമ്പോൾ അടുത്തു നിൽക്കുകയായിരുന്ന ടെക്നീഷ്യൻ എഞ്ചിനിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഞ്ചിനിൽ കുടുങ്ങിയ ഉടൻ തന്നെ മരണം സംഭവിച്ചു.

സംഭവത്തെ പറ്റി അന്വേഷിച്ച് വരികയാണെന്ന് എയർ ഇന്ത്യ സി.എം.ഡി അശ്വാനി ലൊഹാനി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.