ന്യൂഡല്‍ഹി: പരിസ്ഥിതി മലിനമാക്കി സമ്പന്നര്‍ എസ്.യു.വികളില്‍ ചുറ്റിയടിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ‘ജനങ്ങളുടെ ജീവിതം അപായത്തിലാകുമ്പോള്‍ നിങ്ങള്‍ക്ക് കാര്‍ കച്ചവടത്തിലാണ് താല്‍പര്യ’മെന്ന് കാര്‍ വിതരണക്കാരെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി വിധിപറയാന്‍ മാറ്റിവെച്ചാണ് സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
2000 സി.സിക്ക് മുകളിലുള്ള കാറുകളും ഡീസല്‍ എസ്.യു.വികളും രജിസ്റ്റര്‍ ചെയ്യുന്നത് നിരോധിക്കണമെന്ന നിര്‍ദേശത്തോട് അനുകൂല സമീപനമാണ് സുപ്രീംകോടതി കൈക്കൊണ്ടത്. 2005നുമുമ്പ് രജിസ്റ്റര്‍ ചെയ്ത ട്രക്കുകള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയ നടപടിയെയും ട്രക്കുകളില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കത്തെയും സുപ്രീംകോടതി പിന്തുണച്ചു.
ഒറ്റ, ഇരട്ട അക്കങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാറിന്‍െറ നിര്‍ദേശം ഉദ്ദേശിച്ച ഫലമുണ്ടാക്കില്ളെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.