ബംഗളൂരു സ്ഫോടന കേസ്: സാക്ഷികൾക്ക് സംരക്ഷണം വേണമെന്ന ആവശ്യം കോടതി തള്ളി

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസിൽ സാക്ഷികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം എൻ.ഐ.എ കോടതി തള്ളി. സാക്ഷികൾ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തുന്നത് അവരുടെ മൊഴിയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികളുടെ മൊഴികളെ പൊലീസ് സ്വാധീനിക്കുമെന്ന പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി അടക്കമുള്ളവരുടെ വാദം പൂർണമായും അംഗീകരിച്ചു കൊണ്ടാണ് പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയത്.

തനിക്കെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് തടിയന്‍റവിട നസീർ കോടതിയിൽ വാദിച്ചു. പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നസീർ പറഞ്ഞു.

സാക്ഷികളെ സ്വാധീനിക്കാൻ തടിയന്‍റവിട നസീർ സഹായി ഷഹനാസിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തുകൾ കേരളാ പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഫോടന കേസിലെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന വാദം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ ഷഹനാസ് ഇപ്പോൾ റിമാൻഡിലാണ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.