മുസഫർനഗർ കലാപ കേസ്: എഴ് പേർക്ക് ജീവപര്യന്തം

ലഖ്നോ: മുസഫർനഗർ കലാപത്തിലേക്ക് നയിച്ച കൊലപാതക കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ഏഴ് പ്രതികൾക്ക് ജീവപര്യന്തം. ക േസിൽ പ്രതികളായ മുസമ്മിൽ, മുജസിം, ഫുർഖാൻ, നദീം, ജഹാംഗീർ, അഫ്സൽ, ഇഖ്ബാൽ എന്നിവർക്കാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധ ിച്ചത്.

2013 ആഗസ്റ്റ് 27ന് കാവാൽ ജില്ലയിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ജഡ്ജ് ഹിമാൻഷു ഭട്നഗർ തടവുശിക്ഷ വിധിച്ചത്. ഗൗരവ്, സചിൻ എന്നിവരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

കേസിന്‍റെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 10 പേരുടെയും പ്രതികളുടെ ഭാഗത്ത് നിന്ന് ആറു പേരുടെയും മൊഴികൾ കോടതി രേഖപ്പെടുത്തി. എന്നാൽ, ജില്ലാ കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് രണ്ടു പ്രതികളുടെ പിതാവായ നസീം അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. മകനെ കള്ളകേസിൽ പൊലീസ് ഉൾപ്പെടുത്തിയതാണെന്നും നസീം വ്യക്തമാക്കി.

ഉത്തർപ്രദേശിലെ മുസഫർനഗർ, ഷംലി ജില്ലകളിലാണ് കലാപമുണ്ടായത്. സംഭവത്തിൽ 62 പേർ കൊല്ലപ്പെടുകയും 93 പേർ പരിക്കേൽക്കുകയും ചെയ്തു. കലാപത്തിന് പിന്നാലെ 50,000തോളം പേർ പ്രദേശം വിട്ടു പോയി.

കലാപവും തുടർന്നുള്ള സംഘർഷങ്ങളിലുമായി ബന്ധപ്പെട്ട് 6000 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിൽ 1480 പേർ അറസ്റ്റിലായി. സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം 175 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു.

നൂറോളം പേർ പ്രതികളായ 38 കേസുകൾ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പിൻവലിച്ചിരുന്നു.

Tags:    
News Summary - 2013 Muzaffarnagar riots: The 7 convicts-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.