ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിധിയെ മാനിക്കുന്നുവെന്നും ജനവിശ്വാസം തിരിച്ചുപിടിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇറ്റലി സന്ദർശനം കഴിഞ്ഞ് ഡൽഹിയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
‘‘ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനവിധി കോൺഗ്രസ് പാർട്ടി അംഗീകരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലമാക്കി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കും. പാർട്ടിക്കായി കഠിനാധ്വാനംചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ നന്ദി’’ എന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ത്രിപുരയിലും നാഗാലാൻഡിലും കോൺഗ്രസിന് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. അതേസമയം, ഒമ്പതുവർഷം തുടർച്ചയായി ഭരിച്ച മേഘാലയയിൽ കോൺഗ്രസിന് 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ സാധിെച്ചങ്കിലും ഭരണം പിടിക്കാനായില്ല. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നു ദിവസത്തിനുേശഷം േകാൺഗ്രസ് അധ്യക്ഷൻ ആദ്യമായി പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.