വിദേശ യാത്രയില്ല, വന്നവരുമായി സമ്പർക്കമില്ല; ഇവർക്ക് വൈറസ് പടർന്നതെങ്ങിനെ, ആശങ്ക

ന്യൂഡൽഹി: അധികൃതരുടെയും ആരോഗ്യപ്രവർത്തകരുടെയും നെഞ്ചിടിപ്പേറ്റി പശ്ചിമ ബംഗാളിലെയും പുനെയിലെയും കോവിഡ് കേസുകൾ. വിദേശ യാത്രയോ, വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കമോ ഇല്ലാത്ത രണ്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതാണ് ആശങ്കയുയർത്തുന്നത്.

പുനെയിൽ 40കാരിക്കും പശ്ചിമ ബംഗാളിൽ 57കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിലേക്ക് ഏത് വിധത്തിലാണ് കോവിഡ് പകർന്നതെന്ന് കണ്ടെത്താനായില്ല.

വിദേശ ബന്ധമില്ലാത്തതിനാൽ കോവിഡിന്‍റെ സാമൂഹിക വ്യാപനത്തിലൂടെയാവാം ഇവർക്ക് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം. ഇത് ഏറെ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 327 ആയി ഉയർന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കോവിഡ് ബാധിതർ കൂടുതലുള്ളത്. കോവിഡിനെ നേരിടുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ആരംഭിച്ചിരിക്കുകയാണ്.

Full View
Tags:    
News Summary - 2 With No Foreign Travel Link Test Positive As Coronavirus Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.