പാര്‍ട്ടി ഓഫിസിനകത്തേക്ക് ബോംബേറ്; രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്നാപുര്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിനകത്തേക്ക് സാമൂഹികവിരുദ്ധര്‍ നടത്തിയ ബോംബേറിലും വെടിവെപ്പിലും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശ്രീനു നായിഡു, വി. ധര്‍മ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടി ഓഫിസില്‍ ഇരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമികള്‍ ബോംബ് എറിഞ്ഞശേഷം വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    
News Summary - 2 dead in firing at Trinamool Congress office in Bengal's Kharagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.