ഗുജറാത്തിൽ ട്രക്ക്​ മറിഞ്ഞ്​ 19 പേർ മരിച്ചു

ബവയാലി: സിമൻറ്​ കടത്തുന്ന ട്രക്ക്​ കീഴ്​മേൽ മറിഞ്ഞ്​ 19 പേർ മരിച്ചു. അപകടത്തിൽ ഏഴ്​ പേർക്ക്​ പരി​ക്കേൽക്കുകയും ചെയ്​തു. ട്രക്കിൽ യാത്ര ചെയ്​തവരാണ്​ മരിച്ചത്​. ഭാവ്​നഗറിൽ ബവയാലി ഗ്രാമത്തിനടുത്ത്​ ഭാവ്​നഗർ-അഹമ്മദാബാദ്​ ദേശീയപാതയിലാണ്​ സംഭവം. 

റോഡരികിലെ കിടങ്ങിലേക്കാണ്​ ട്രക്ക്​ വീണത്​. പരിക്കേറ്റവരെ ബാവയാലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ ഡ്രൈവർ സംഭവ സ്​ഥലത്തു നിന്ന്​ ഒാടി രക്ഷപ്പെട്ടു.

Tags:    
News Summary - 19 dead in truck accident in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.