മൺസൂൺ: ആസാമിൽ 17 മരണം

ഗുവാഹത്തി: കനത്ത മഴ തുടരുന്ന ആസാമിൽ കാലവർഷക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 17 ആയി. ശനിയാഴ്​ച നാല്​ പേർക്ക്​ കൂടി കാലവർഷക്കെടുതികളിൽ ജീവൻ നഷ്​ടമായി. അതേ സമയം, ത്രിപുര, മിസോ​റാം തുടങ്ങിയ സ്ഥലങ്ങളിൽ കാലവർഷക്കെടുതികൾക്ക്​ അൽപം ശമനമുണ്ട്​. 

ആസാമിലെ ഹോജായ്​, കാർബി ആങ്​ലോങ്​ ഇൗസ്റ്റ്​​, ആങ്​ലോങ്​ വെസ്​റ്റ്​, ഗോൽഗഢ്​, കരിമാഗ്​നാജ്​, ഹൈലകണ്ടി തുടങ്ങിയ ജില്ലകളെല്ലാം കാലവർഷത്തി​​​െൻറ ദുരിതം അനുഭവിക്കുകയാണ്​. കരിമഗ്​നാഞ്ചിൽ ഏകദേശം 1.95 ലക്ഷം പേരും ഹൈലകണ്ടിയിൽ 1.89 ലക്ഷം പേരും കാലവർഷക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നുണ്ട്​.

അതേ സമയം, വരും ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റ്​ പ്രദേശങ്ങളിലും മൺസൂൺ ശക്​തമാവുമെന്നാണ്​ കാലാവസ്ഥ പ്രവചനം.

Tags:    
News Summary - 17 dead in Northeast rains, light showers expected in Delhi today-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.