സ്നേഹം തെളിയിക്കാൻ എച്ച്.ഐ.വി ബാധിതനായ കാമുകന്‍റെ രക്തം കുത്തിവെച്ച് 15കാരി

സുൽകുച്ചി (അസം): പ്രണയത്തിനായി പലതും ത്യജിക്കുന്ന മനുഷ്യരുണ്ട്. എന്നാൽ, കാമുകനോടുള്ള തന്‍റെ ഇഷ്ടം തെളിയിക്കാൻ 15കാരി തെരഞ്ഞെടുത്ത മാർഗമാണ് വാർത്തകളിൽ നിറയുന്നത്. സ്നേഹം തെളിയിക്കാൻ എച്ച്.ഐ.വി ബാധിതനായ കാമുകന്‍റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു പെൺകുട്ടി. അസമിലെ സുൽകുച്ചി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

ഹോജോളയിലെ സത്തോള സ്വദേശിയായ എച്ച്.ഐ.വി പോസിറ്റീവ് ആ‍യ യുവാവുമായി പെൺകുട്ടി ഫേസ്ബുക്കിലൂടെ പ്രണയത്തിലാവുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. നിരവധി തവണ കുട്ടി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഓരോ തവണയും മതാപിതാക്കൾ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു.

എന്നാൽ, ഇത്തവണ ആൺസുഹൃത്തിനോടുള്ള തന്‍റെ പ്രണയം തെളിയിക്കാൻ പെൺകുട്ടി കടുത്ത തീരുമാനം എടുക്കുകയായിരുന്നു. ഒരു സിറിഞ്ച് ഉപയോഗിച്ച് സുഹൃത്തിന്‍റെ എച്ച്.ഐ.വി പോസിറ്റീവ് രക്തം കുത്തിയെടുത്ത ശേഷം പെൺകുട്ടി സ്വന്തം ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. പെൺകുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കാമുകനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - 15-Year-Old Girl Injects Boyfriend’s HIV Positive Blood Into Her Body to Prove Her Love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.