ബംഗളൂരു: കർണാടക നിയമസഭയിൽ സ്പീക്കർ അയോഗ്യരാക്കിയ 14 വിമത എം.എൽ.എമാർ സ്പീക്കർ കെ.ആർ. രമേശ് കുമാറിൻെറ നടപടിക്കെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. സ്പീക്കറുടെ നടപടി അന്യായമാണെന്നും അദ്ദേഹം സമ്മർദത്തിന് വഴങ്ങിയെന്നും വിമത എം.എൽ.എമാർ ആരോപിച്ചു.
വിശ്വാസ വോട്ടിന് സഭയിലെത്തണമെന്ന പാർട്ടി വിപ്പ് ലംഘിച്ചതിനാൽ കോൺഗ്രസിേൻറയും ജെ.ഡി.എസിേൻറയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ നടപടി. നാളെ യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി വിശ്വാസവോട്ട് തേടാനിരിക്കുന്നതിന് മുന്നോടിയായാണ് എം.എൽ.എമാരെ അയോഗ്യരാക്കിയത്.
എം.എൽ.എമാരുടെ രാജി ചട്ടപ്രകാരമല്ലെന്നും അവർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.