ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ക്യാമ്പില്‍ 68 സി.ആർ.പി.എഫ് ജവാൻമാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂർ വിഹാറിലുള്ള 31ാം ബറ്റാലിയനിലെ ജവാൻമാർക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതോടെ ഇതേ ബറ്റാലിയനിൽ കോവിഡ് ബാധിച്ച ജവാൻമാരുടെ എണ്ണം 122 ആയി.
ഇതേ ക്യാമ്പിലുള്ള നൂറുപേരുടെ കൂടി പരിശോധനാ ഫലം പുറത്തുവരാനുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരെ ഡൽഹിയിലെ മണ്ഡാവാലിയിലുള്ള ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേ ക്യാമ്പിൽ ജോലി ചെയ്തിരുന്ന എസ്.ഐ റാങ്കിലുള്ള ജവാന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അസം സ്വദേശിയായ ഇയാള്‍ക്ക് പ്രമേഹമടക്കമുള്ള രോഗമുണ്ടായിരുന്നു.
ഏപ്രിൽ ആദ്യവാരം കോവിഡ് സ്ഥിരീകരിക്കപ്പെട്ട സി.ആർ.പി.എഫ് പാരാമെഡിക് യൂനിറ്റിലെ അസിസ്റ്റൻറ് നഴ്സിൽ നിന്നാണ് ജവാൻമാർക്ക് കോവിഡ് പകർന്നതെന്നാണ് സൂചന. ഏപ്രിൽ 17 മുതൽ രോഗലക്ഷണം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഐസൊലേഷനിൽ കഴിയവെ ഏപ്രിൽ 21നാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.