ഝാർഖണ്ഡിൽ 11 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ഝാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാറിൽ ആറ് പുതുമുഖങ്ങൾ ഉൾപ്പെടെ 11 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ രണ്ട് വനിതകളുമുണ്ട്. മന്ത്രിമാരിൽ ആറ് പേർ ജെ.എം.എമ്മിൽനിന്നും നാല് പേർ കോൺഗ്രസിൽനിന്നുമാണ്. ഗവർണർ സന്തോഷ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

സുദിവ്യ കുമാർ, ദീപക് ബിരുവ, രാംദാസ് സോറൻ, ചംറ ലിൻഡ, യോഗേന്ദ്ര പ്രസാദ്, ഹാഫിസുൽ ഹസൻ എന്നിവരാണ് ജെ.എം.എമ്മിൽനിന്നുള്ള മന്ത്രിമാർ. കോൺഗ്രസിൽനിന്ന് ദീപിക പാണ്ഡെ സിങ്, ശിൽപി നേഹ തിർക്കി, ഇർഫാൻ അൻസാരി, രാധാകൃഷ്ണ കിഷോർ എന്നിവരും മന്ത്രിമാരായി.

ആർ.ജെ.ഡിയിലെ സഞ്ജയ് പ്രസാദ് യാദവും മന്ത്രിസഭയിൽ ഇടംനേടി. നവംബർ 28നാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Tags:    
News Summary - 11 ministers took oath in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.