100, 50 രൂപ നോട്ടുകള്‍ റദ്ദാക്കില്ല -കേന്ദ്രം

ന്യൂഡല്‍ഹി: 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ റദ്ദാക്കാന്‍ ഉദ്ദേശ്യമില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ നോട്ടുകള്‍ റദ്ദാക്കുന്നതിന് പ്രധാനമന്ത്രി വീണ്ടും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കേന്ദ്രത്തിന്‍െറ വിശദീകരണം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു.
പുതിയ 2000 രൂപ നോട്ടുകള്‍ ഗുണമേന്മ കുറഞ്ഞതാണെന്നും നിറം ഇളകിപ്പോകുന്നുവെന്നുമുള്ള പരാതികളില്‍ കഴമ്പില്ളെന്നും സര്‍ക്കാര്‍ അറിയിച്ചു. നിറം ഇളകുന്നത് നോട്ടിന്‍െറ സുരക്ഷാസവിശേഷതയുടെ ഭാഗമാണ്. 2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചാരണം ഭാവന മാത്രമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

Tags:    
News Summary - 100,500 notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.