മഹാരാഷ്​ട്രയിൽ മാവോയിസ്​റ്റ്​ ആക്രമണം; 16 ജവാൻമാർ കൊല്ലപ്പെട്ടു​

മുംബൈ: മഹാരാഷ്​ട്രയിലെ ഗഡ്​ചിരോലിയിൽ മാവോയിസ്​റ്റുകൾ നടത്തിയ സ്​ഫോടനത്തിൽ 16 ജവാൻമാർ കൊല്ലപ്പെട്ടു. പൊലീസ്​ വാഹനം ലക്ഷ്യമിട്ട്​​ മാവോയിസ്​റ്റുകൾ നടത്തിയ കുഴിബോംബ്​ സ്​​േഫാടനത്തിലാണ് ഡ്രൈവറുൾപ്പെടെ​ ജവാൻമാർ കൊല്ലപ്പെട്ടത്​. ഇന്ന്​ ഉച്ചക്കായിരുന്നു സംഭവം.

പ്രദേശത്ത്​ ഒരു ഓപ്പറേഷന്​ ശേഷം ദാദാപുർ റോഡിലുടെ സഞ്ചരിക്കുന്ന സംഘമാണ്​ സ്​ഫോടനത്തിന്​ ഇരയായത്​. രണ്ട്​ വാഹനങ്ങളിലായി ഉദ്യോഗസ്​ഥരുണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന്​ 40 മാവോയിസ്​റ്റുകളെ ​െപാലീസ്​ ഏറ്റുമുട്ടലിൽ കൊന്നിരുന്നു. ഇതി​​​​െൻറ പ്രതികരമാണെന്നാണ്​ കരുതുന്നത്​. പരിക്കേറ്റവരെ ഗഡ്​ചിറോലിയിലുള്ള ആശുപത്രിയിലേക്ക്​ മാറ്റി.

ഇന്ന്​ രാവിലെ ഗഡ്​ചിറോലിയിലെ കുർഖേദയിൽ റോഡിനരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ കരാറുകാര​​​​െൻറ കൈവശമുള്ള വാഹനങ്ങൾ മാവോയിസ്​റ്റുകൾ പരിശോധിച്ചിരുന്നു. മണ്ണെണ്ണക്കും ഡീസലിനും വേണ്ടിയാണ്​ പരിശോധന നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഏപ്രിൽ 11ന്​ ഗഡ്​ചിരോലിയിലെ പോളിങ്​ ബൂത്തിനു സമീപം സ്​​േഫാടനം നടന്നിരുന്നു.

Tags:    
News Summary - 10 Security Personnel Injured In Blast By Maoists - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.