ന്യൂഡൽഹി: പൗരത്വ നിയമഭേഗതിക്കെതിരെ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തിൽ അ ക്രമം നടത്തിയ പത്ത് പേർ അറസ്റ്റിൽ. വാഹനങ്ങൾ തകർത്തതുൾപ്പെടെയുള്ള സംഭവങ്ങളിലാണ് അറസ്റ്റ്. ജാമിഅ, ഓഹ്ല ഏരിയയിൽ നിന്നുള്ളവരാണ് അസ്റ്റിലായിരിക്കുന്നത്. ക്രമിനൽ പശ്ചാത്തലമുള്ളവരെയാണ് അറസ്റ്റു ചെയ്തതെന്നും ഇവരിൽ വിദ്യാർഥികളില്ലെന്നും പൊലീസ് അറിയിച്ചു.
ജാമിഅവിദ്യാർഥികൾ ഞായറാഴ്ച നടത്തിയ പാർലമെൻറ് മാർച്ചിൽ അണി ചേർന്ന പ്രദേശ വാസികളാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് വാദം. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ അറസ്റ്റു ചെയ്തത്.
പൗരത്വ നിയമഭേഗതിക്കെതിരെ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾ ഡിസംബർ 15 ന് വൈകീട്ട് പാർലമെൻറിലേക്ക് നടത്തിയ മാർച്ചിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും തല്ലിതകർക്കുകയും ചെയ്തിരുന്നു.
വിദ്യാർഥികളുടെ പ്രതിഷേധ റാലിയിലേക്ക് പ്രദേശവാസികളും മറ്റു ചിലരും നുഴഞ്ഞുകയറി അക്രമം നടത്തുകയായിരുന്നുവെന്ന് വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു. പ്രകടനം സംഘർഷത്തിലെത്തിയതിനെ തുടർന്ന് വിദ്യാഥികൾക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തുകയും കാമ്പസിൽ കയറി മർദിക്കുകയും ചെയ്തു. അർധരാത്രിയോടെ 100 ഓളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.