മസ്കത്ത്: ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ചർമ സംരക്ഷണത്തിനായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതും അമിതമായ ചൂടുമൂലം ചർമരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്ന സാഹചര്യത്തിലാണ് പൗരന്മാരോടും താമസക്കാരോടും നിർദേശം നൽകിയിരിക്കുന്നത്. ചർമരോഗത്തിന്റെ ലക്ഷണങ്ങളും പ്രതിരോധത്തിനുള്ള പ്രായോഗിക മാർഗങ്ങളും മുന്നറിയിപ്പിൽ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്.
സൂര്യാതപം
ലക്ഷണങ്ങൾ: ചുവപ്പ്, വേദനാജനകമായ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള മുഴകൾ, ച്ച് വിയർപ്പ് അടിഞ്ഞുകൂടുന്ന സ്ഥലങ്ങളിൽ തൊലി പൊട്ടൽ
പ്രതിരോധം- സൺ പ്രെട്ടക്ഷൻ ഫക്റ്റർ അഥവാ എസ്.പി.എഫ് 30 അതിൽ കൂടുതലോ ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക. സംരക്ഷണ വസ്ത്രങ്ങളും തൊപ്പികളും ധരിക്കുക, തിരക്കേറിയ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ചൂട് മൂലമുള്ള തടിപ്പ്
ലക്ഷണങ്ങൾ: കഴുത്ത്, നെഞ്ച്, കക്ഷം തുടങ്ങിയ വിയർപ്പ് കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ചുവന്ന, ചൊറിച്ചിൽ കുമിളകൾ.
പ്രതിരോധം- നേരിയതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക, പതിവായി കുളിക്കുക.
ഫംഗസ് അണുബാധ
ലക്ഷണങ്ങൾ: ചർമത്തിലെ ചൊറിച്ചിൽ, ചെതുമ്പൽ പാടുകൾ, ചൂടും വിയർപ്പും മൂലമുണ്ടാകുന്ന പാടുകൾ.
പ്രതിരോധം- അമിതമായ വിയർപ്പ് ഒഴിവാക്കുക, അഴഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ചർമത്തിലെ എണ്ണകൾ ഒഴിവാക്കുക, ബാധിച്ച പ്രദേശങ്ങൾ ആന്റിഫംഗൽ ഷാംപൂകൾ ഉപയോഗിച്ച് കഴുകുക.
ചുണങ്ങ് അല്ലെങ്കിൽ ചൊറിച്ചിൽ
ലക്ഷണങ്ങൾ: സൂര്യപ്രകാശം ഏൽക്കുമ്പോൾ ഉണ്ടാകുന്ന ചർമത്തിലെ തിണർപ്പുകൾ
പ്രതിരോധം- സൺസ്ക്രീൻ പുരട്ടുക, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കുറക്കുക, ചർമ അലർജിയുള്ളവരാണെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക
എക്സിമ
ലക്ഷണങ്ങൾ: വരൾച്ച, പൊട്ടൽ, ചൊറിച്ചിൽ, വീക്കം സംഭവിച്ച ചർമ പാടുകൾ.
പ്രതിരോധം- ക്രീമുകൾ ഉപയോഗിച്ച് പതിവായി മോയ്സ്ചറൈസ് ചെയ്യുക, ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പൊതുവായ നിർദേശങ്ങൾ
ചർമത്തിൽ ജലാംശം നിലനിർത്താനും പ്രതിരോധശേഷി നിലനിർത്താനും ഇടക്കിടെ മോയ്സ്ചറൈസ് ചെയ്യുക.
ദിവസം മുഴുവൻ ധാരാളം വെള്ളം കുടിച്ചുകൊണ്ട് ജലാംശം നിലനിർത്തുക.
അസാധാരണമായ ചർമ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.