നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് തലച്ചോറ്. ഓർമ, ബുദ്ധി, മാനസികാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് തലച്ചോറാണ്. അതുകൊണ്ട് തന്നെ മസ്തിഷ്കത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കേണ്ടത് ശാരീരിക, മാനസിക സുസ്ഥിതിക്ക് അത്യന്താപേക്ഷിതമാണ്.
എന്നാൽ, ആധുനിതകയുഗത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ നിത്യവും ചെയ്യുന്ന പലകാര്യങ്ങളും തലച്ചോറിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ധർ. ഇത്തരത്തിൽ തലച്ചോറിനെ നശിപ്പിക്കുന്ന ചില ശീലങ്ങൾ താഴെ നൽകിയിരിക്കുന്നു.
01) ഉറക്കം നഷ്ടപ്പെടുന്നത്- ഉറങ്ങുമ്പോഴാണ് ശരീരത്തിലെ അവയവങ്ങളെല്ലാം വിശ്രമിക്കുന്നതും വിഷവസ്തുക്കളെ നിർവീര്യമാക്കുന്നതുമെല്ലാം. സ്ഥിരമായി ഗുണനിലവാരമുള്ള ഉറക്കം നഷ്ടപ്പെടുത്തുന്നത് ഈ പ്രക്രിയകളെ തകിടം മറിക്കുന്നതിനു പുറമേ, ഓർമക്കുറവ്, ശ്രദ്ധയില്ലായ്മ, തീരുമാനം എടുക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമാകുന്നു.
02) ദീർഘനേരം ഇരിക്കുന്നത്- ദീർഘനേരം ഇരിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറക്കുകയും തലച്ചോറിലെ ഹിപ്പോകാമ്പസ് എന്ന ഭാഗം ചുരുങ്ങുന്നതിനും കാരണമാകുന്നു.
03) നിരന്തരമായ മൾട്ടിടാസ്കിങ്- നിരന്തരം വ്യത്യസ്ത പ്രവൃത്തികൾ മാറി മാറി ചെയ്യുന്നത് കാര്യക്ഷമത, ശ്രദ്ധാ പരിധി, വർക്കിങ് മെമ്മറി എന്നിവ കുറയാൻ കാരണമാകുന്നു.
04) അനാരോഗ്യകരമായ ഭക്ഷണശീലം - ടിന്നിലടച്ചതും പഞ്ചസാര കൂടുതലുള്ളതുമായ ഭക്ഷണക്രമം തലച്ചോറിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നു.
05) സമ്മർദം- സമ്മർദം ശരീരത്തിൽ കോർട്ടിസോളിന്റെ ഉൽപാദനം വർധിപ്പിക്കും. ഇത് ഹിപ്പോകാമ്പസിനെ തകരാറിലാക്കുകയും, ഓർമശക്തി ദുർബലപ്പെടുത്തുകയും, ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
06) സാമൂഹികമായ ഒറ്റപ്പെടൽ- സാമൂഹിക ഇടപെടലുകളുടെ അഭാവം വിഷാദത്തിനും വൈജ്ഞാനിക ശേഷി കുറയുന്നതിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
07) ഹെഡ്ഫോണുകൾ ഉപയോഗിച്ച് ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നത് - ഇത് കേൾവിക്കുറവിന് കാരണമാകുന്നു. കൂടാതെ, തലച്ചോറിന്റെ ആയാസവും ഡിമെൻഷ്യക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു.
08) മാനസിക ഉത്തേജനം കുറയുന്നത് - വൈജ്ഞാനിക വെല്ലുവിളികൾ കുറയുന്നത് നാഡീ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുകയും വൈജ്ഞാനിക ശേഷി കുറക്കുകയും ചെയ്യുന്നു.
09) ആവശ്യത്തിന് വെള്ളം കുടിക്കാത്തത് - നിർജലീകരണം തലച്ചോറിലേക്കുള്ള രക്തയോട്ടം, ശ്രദ്ധ, ഓർമശക്തി എന്നിവ കുറക്കുന്നു.
10) ഉറങ്ങുന്നതിനുമുമ്പ് അമിതയായി സ്ക്രീനിലേക്ക് നോക്കുന്നത് -ഫോൺ സ്ക്രീനുകളിലെ നീല വെളിച്ചം മെലാടോണിൻ ഉൽപാദനം കുറക്കും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഓർമകളുടെ ഏകീകരണത്തെയും തടസ്സപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.