ചർമ സംരക്ഷണത്തിന് റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നവരുണ്ട്. നേരിട്ടും, ഫെയ്‌സ് പാക്കുകളിൽ ചേർത്തും എല്ലാം റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്നത് വഴി ചർമത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ സുഷിരങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ചര്‍മസംരക്ഷണത്തില്‍ മാത്രമല്ല, സുഗന്ധത്തിനും ഭക്ഷണത്തിലും രോഗമുക്തിക്കുമൊക്കെ പണ്ട് കാലം മുതല്‍ പനിനീര്‍ അല്ലെങ്കില്‍ റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. റോസാപ്പൂക്കളുടെ ഇതളുകൾ നീരാവി ഉപയോഗിച്ച് വാറ്റിയെടുത്താണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്. റോസാപ്പൂക്കളിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന നിരവധി ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്.
റോസ് വാട്ടറിൽ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും. സൂര്യതാപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാൻ ഇത് സഹായിക്കും. കൂടാതെ എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ അസ്വസ്ഥത കുറക്കാനും റോസ് വാട്ടർ ഉപോഗിക്കാവുന്നതാണ്.
അരോമതെറാപ്പിയില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ റോസ് ഓയില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇതില്‍ അടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ചര്‍മത്തിലുണ്ടാകുന്ന ഓക്സിഡെറ്റീവ് സ്ട്രെസ് കുറക്കാനും സഹായിക്കും. പനിനീരിന്റെ സുഗന്ധം ശ്വസിക്കുമ്പോൾ മനസ് ശാന്തമാക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.