കുട്ടികൾക്ക് ഭാവിയിൽ വിഷാദം ഉണ്ടാകുമോ; രണ്ടു വയസിലേ തിരിച്ചറിയാമെന്ന് പഠനം

12 മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികളിലെ പെരുമാറ്റ വൈകല്യം, പിന്നീടുള്ള ജീവിതത്തിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പഠനം. ഡാല്ലാസിലെ യൂനിവേഴ്‌സിറ്റി ഓഫ് ടെക്സാസിലെ ശാസ്ത്രജ്ഞൻ ഡോ. ആൽവ ടാങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, കുട്ടികൾക്ക് ഭാവിയിൽ വിഷാദമോ ഉത്കണ്ഠയോ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങൾ കണ്ടെത്തി. ജാമ സൈക്യാട്രിയിൽ ഒക്ടോബർ 26-ന് പ്രസിദ്ധീകരിച്ചതാണ് പഠനം. 1989-നും 1993-നും ഇടയിൽ ജനിച്ച 165 പേരെ നാല് മാസം പ്രായം മുതൽ 26 വയസ്സുവരെ നിരീക്ഷിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

സ്‌കൂൾ ഓഫ് ബിഹേവിയറൽ ആൻഡ് ബ്രെയിൻ സയൻസസിലെ സൈക്കോളജി അസിസ്റ്റന്റ് പ്രഫസറും ഗവേഷണ പ്രബന്ധത്തിന്റെ സഹ രചയിതാവുമാണ് ഡോ. ആൽവ ടാങ്. കുട്ടിക്കാലത്ത് കൂടുതൽ പെരുമാറ്റ വൈകല്യം കാണിക്കുന്നവർക്കും കൗമാര പ്രായത്തിൽ അഭിനന്ദനങ്ങൾ ലഭിക്കാവുന്ന പ്രവർത്തികൾ ചെയ്യാൻ താത്പര്യമില്ലാത്തവർക്കും പിന്നീട് ജീവിതത്തിൽ വിഷാദം ഉണ്ടാകാൻ സാധ്യതയേറെയാണ്.

തലച്ചോറിലെ വിവിധ സംവിധാനങ്ങൾ ഓരോരുത്തരുടെയും മാനസിക ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും പഠനം തെളിയിച്ചിട്ടുണ്ടെന്ന് ടാങ് പറഞ്ഞു. ഓരോ വ്യക്തികൾക്കും അനുയോജ്യമായ തരത്തിൽ പ്രതിരോധ ചികിത്സകൾ വികസിപ്പിക്കേണ്ടതിനെ കുറിച്ചും പഠന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പുതിയ വസ്തുക്കൾ, ആളുകൾ അല്ലെങ്കിൽ സാഹചര്യങ്ങൾ എന്നിവ കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുമ്പോൾ, ചിലർ ക്രിയാത്മകമായി പ്രതികരിക്കുകയും ഭയമില്ലാതെ അവരെ സമീപിക്കുകയും ചെയ്യുന്നു. ചിലർ ജാഗ്രതയോടെ നിരീക്ഷിക്കുകയോ അല്ലെങ്കിൽ അവഗണിക്കുകയോ ചെയ്യുന്നു. ഈ വ്യത്യാസമാണ് പെരുമാറ്റ വൈകല്യത്തെ കണ്ടെത്താൻ സഹായിക്കുന്നത്.

പെരുമാറ്റ വൈകല്യമുള്ള കുട്ടികൾക്ക് പിന്നീട് ഉത്കണ്ഠാ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് സമൂഹവുമായി ഇടപഴകേണ്ടി വരുമ്പോഴുള്ള ആശങ്കകൾ (സോഷ്യൽ ആങ്സൈറ്റി) ബാല്യകാലത്തിന്റെ അവസാനവും കൗമാരകാലത്തിന്റെ തുടക്കസമയത്തുമായി ആരംഭിക്കുന്നുവെന്ന് ടാങ് പറഞ്ഞു.

യൗവ്വനാരംഭത്തിൽ തന്നെയുണ്ടാകുന്ന വിഷാദരോഗത്തെ വളരെക്കുറച്ച് പേരെ തിരിച്ചറിയുകയുള്ളു. എന്നാൽ ഉത്കണ്ഠാ രോഗമുള്ള ആളുകൾക്ക് പിന്നീട് ജീവിതത്തിൽ വിഷാദം ഉണ്ടാകാനുള്ള സാധ്യത 50% മുതൽ 60% വരെ കൂടുതലാണ്.

അതുമാത്രമല്ല, കൗമാരക്കാലത്തെ പ്രവർത്തനം കൂടി പരിശോധിച്ചാണ് കുട്ടികൾക്ക് യൗവ്വനത്തിൽ വിഷാദം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് പറയാനാവുക. കൗമാരക്കാരിൽ സമ്മാനങ്ങൾ ലഭിക്കുന്ന പ്രവർത്തികളോട് താത്പര്യം വർധിക്കും. പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രവർത്തികൾ പൂർത്തിയാക്കുമ്പോൾ അവരുടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കുന്നതിനായി ഫങ്ഷണൽ എം.ആർ.ഐ നടത്തിയാണ് കുട്ടികളിൽ വിഷാദത്തിനുള്ള സാധ്യത കണ്ടെത്തിയത്.

മസ്തിഷ്കത്തിലെ വെൻട്രൽ സ്ട്രിയാറ്റം എന്ന ഭാഗത്തെ നിരീക്ഷിച്ചാണ് മുതിർന്നവരിൽ വിഷാദരോഗം കണ്ടെത്തുന്നത്. കുട്ടികളിൽ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയുളവാക്കുന്ന തലച്ചോറിന്റെ സെന്ററുകളിലെ പ്രവർത്തനങ്ങളിൽ നടക്കുന്ന എ​ന്തെങ്കിലും തെറ്റായ പ്രോസസ്സിങ് വെൻട്രൽ സ്ട്രിയാറ്റവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിച്ചതെന്ന് ടാങ് പറഞ്ഞു. ചിലരിൽ ഈ മേഖലയിൽ ചെറിയ പ്രതികരണമാണുണ്ടായത്.

പെരുമാറ്റ വൈകല്യമുള്ള 14 മുതൽ 24 മാസം പ്രായമുള്ള കുട്ടികളിൽ കൗമാരക്കാലത്ത് വെൻട്രൽ സ്ട്രിയാറ്റത്തിൽ ചെറിയ പ്രതികരണമാണുണ്ടാക്കുന്നതെങ്കിൽ ഭാവിയിൽ വിഷാദത്തിലേക്ക് നയിക്കാൻ ഇടയാകുമെന്ന് ടാങ് പറഞ്ഞു. 

Tags:    
News Summary - How Early Fears Play a Role in Future Anxiety and Depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.