ഒരുപാട് കാലമായി പരസ്പരം അറിയുന്ന ചിലപ്പോൾ കുട്ടിക്കാലം മുതൽ ഒപ്പമുള്ള, നിങ്ങളുടെ ഉയർച്ചകളും താഴ്ച്ചകളും കാണുകയും ചേർത്തു നിർത്തുകയും ചെയ്ത ആ ഒരു ഫ്രണ്ട് ഇപ്പോൾ നിങ്ങൾക്കൊപ്പം ഇല്ലെങ്കിലോ? പെട്ടെന്ന് നിങ്ങളുടെ സൗഹൃദം ഇല്ലാതായാലോ? ഇത്തരം സാഹചര്യങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടോ, നിങ്ങളിതിനെ എങ്ങനെയാണ് നേരിട്ടത്? പലരും അറിയാതെ പോകുന്ന ഒന്നാണ് ഫ്രണ്ട്സ് ബ്രേക്കപ്പ്.
സൗഹൃദങ്ങൾ ഇല്ലാതാകുന്നത് വേദനാജനകമാണ് എന്നു മാത്രമല്ല അത് പ്രണയ ബന്ധങ്ങളുടെ തകർച്ചയേക്കാൾ വലിയ വിഷമമാണ് സൃഷ്ടിക്കുക. അതെ, ഫ്രണ്ട്ഷിപ്പ് ബ്രേക്കപ്പുകൾ റിയലാണ്. റൊമാന്‍റിക് റിലേഷനുകളിൽ പ്രവേശിക്കുമ്പോൾ ഓരോരുത്തരും അവരുടെ ബെസ്റ്റ് വേർഷനുകളാണ് പരസ്പരം പ്രകടമാക്കുക. എന്നാൽ ഫ്രണ്ട്ഷിപ്പിലോ, അവിടെ നമ്മുടെ എല്ലാ ഭാവങ്ങളും പ്രകടിപ്പിക്കും. ഫ്രണ്ട്ഷിപ്പിൽ നമുക്ക് യാതൊരു മുൻവിധിയും കൂടാതെ സംസാരിക്കാം, ഇടപഴകാം, അവിടെ പ്രണയ ബന്ധങ്ങളിലേതു പോലെ പരസ്പരം ഇംപ്രസ് ചെയ്യിക്കേണ്ട ആവശ്യമില്ല.
ഏറെക്കാലമായി കൂടെയുണ്ടായിരുന്ന സുഹൃത്ത് നഷ്ടമാകുമ്പോൾ ഇല്ലാതാകുന്നത് അതുവരെ ഇമോഷനൽ സപ്പോർട്ടായി ഉണ്ടായിരുന്ന ഒരിടമാണ്. എന്തും തുറന്ന് പറയാനും, അംഗീകരിപ്പെടുന്നതുമായ ഇടം. പ്രണയ ബന്ധങ്ങളിലേതുപോലെ മെയിന്‍റനൻസ് ആവശ്വമില്ലെങ്കിലും ചില സാഹചര്യങ്ങളിൽ അവഗണനയും ബന്ധങ്ങളുടെ നിസാരവൽക്കരിക്കലും സൗഹൃദത്തെ ബാധിക്കും.
ഫ്രണ്ട്സ് ബ്രേക്കപ്പ് ഉണ്ടാകുന്നത് പലരും അറിയില്ല എന്നതാണ് ആദ്യത്തെ കാര്യം. ഒരുപക്ഷേ പഴയതുപോലെ അവനോ, അവൾക്കോ ഇപ്പോൾ മൈന്‍റില്ലല്ലോ എന്ന തിരിച്ചറിവു വരുമ്പോളേക്കും ആ ബന്ധവും സുഹൃത്തും ഏറെ അകന്നു കഴിഞ്ഞിരിക്കും. സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, വിഷമം ഉള്ളിലൊതുക്കാതെ പ്രകടിപ്പിക്കുക, വേണ്ടിവന്നാൽ മികച്ച കൗൺസിലറുടെ സഹായം തേടുക, എന്നിവയിലൂടെയെല്ലാം ഈ സാഹചര്യത്തെ നേരിടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.