പേര് മറക്കുകയോ ശ്രദ്ധ നഷ്ടപ്പെടുകയും ​ചെയ്യുന്നുണ്ടോ​ ​​?

ഇന്ന് പലർക്കും പതിവായി അനുഭവപ്പെടുന്ന പ്രശ്നങ്ങളാണ് പേരുകൾ ഓർമ്മിക്കാനുളള ബുദ്ധിമുട്ട്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക,സംസാരത്തിനിടെ വാക്കുകൾ മറക്കുന്നത്.. തുടങ്ങിയ കാര്യങ്ങൾ. ഇവയെല്ലാം പ്രായം ചെല്ലുന്നതിന്‍റെ സ്വാഭാവിക ലക്ഷണമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് പ്രായം ചെല്ലുന്നതിന്‍റെ ലക്ഷണങ്ങൾ മാത്രമായി കരുതേണ്ടതില്ലെന്നാണ് ന്യൂറോളജിസ്റ്റ് അഭിപ്രായപ്പെടുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഫരീദാബാദിലെ അമൃത ആശുപത്രിയിലെ ന്യൂറോളജി ആൻഡ് സ്റ്റോക്ക് മെഡിസിനിലെ സീനിയർ കൺസൾട്ടന്റ് ഡോ. അമിത് കുമാർ അഗർവാൾ മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തിയും ശ്രദ്ധാ ശേഷിയും വർധിപ്പിക്കാനും സഹായിക്കുന്ന 5 പ്രധാന ബ്രെയിൻ വ്യായാമങ്ങൾ നിർദേശിക്കുന്നു.

മൈൻഡ്‌ഫുൾനെസ് ശ്രദ്ധാ പരിശീലനം

ദിവസവും കുറഞ്ഞത് 10 മിനിറ്റ് സമയം ശ്വാസോച്ഛ്വാസത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലനം നടത്തണം. ഇതിലൂടെ മനസ്സിലെ ചിന്തകളുടെ തിരക്ക് കുറയുകയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കഴിവ് ശക്തിപ്പെടുകയും ചെയ്യുന്നു. സ്ഥിരമായി ചെയ്യുമ്പോൾ മാനസിക സമ്മർദ്ദം കുറയുകയും ഓർമ്മശക്തി മെച്ചപ്പെടുകയും ചെയ്യും.

മെമ്മറി ചങ്കിംഗ്

ഒരുപാട് വിവരങ്ങൾ ഒരുമിച്ച് ഓർമ്മിക്കാൻ ശ്രമിക്കുന്നതിനു പകരം അവ ചെറുഭാഗങ്ങളായി വിഭജിച്ച് പഠിക്കുന്ന രീതിയാണ് മെമ്മറി ചങ്കിംഗ്. ഉദാഹരണത്തിന് ഒരു ഫോൺ നമ്പർ മുഴുവനായി ഓർക്കുന്നതിനുപകരം 2–3 അക്കങ്ങളുള്ള ഗ്രൂപ്പുകളായി ഓർക്കുന്നത്. ഇത് ദീർഘകാല ഓർമ്മശക്തി വർധിപ്പിക്കാൻ സഹായകമാണ്.

ഡ്യുവൽ ടാസ്‌ക് പരിശീലനം

രണ്ട് ലളിതമായ പ്രവർത്തികൾ ഒരേസമയം ചെയ്യുന്നതാണ് ഈ പരിശീലനം. നടക്കുന്നതിനൊപ്പം പിന്നോട്ട് എണ്ണുക, അല്ലെങ്കിൽ ലഘുവായ കണക്കുകൾ ചെയ്യുക തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിലൂടെ മസ്തിഷ്‌കത്തിന്റെ പ്രവർത്തന സൗകര്യവും തീരുമാനമെടുക്കുന്ന ശേഷിയും വർധിക്കും.

ദൃശ്യ ഓർമ്മ വ്യായാമം

ചിത്രങ്ങൾ, സ്ഥലങ്ങൾ, അല്ലെങ്കിൽ മുറിയിലെ ക്രമീകരണം മുപ്പത് സെക്കന്റ് ശ്രദ്ധയോടെ നിരീക്ഷിക്കുക. തുടർന്ന് കണ്ണടച്ച് അതിലെ ചെറിയ വിശദാംശങ്ങൾ ഓർമ്മിക്കാൻ ശ്രമിക്കുക. ഇത് ദൃശ്യ ഓർമ്മയും ശ്രദ്ധാ ശേഷിയും ശക്തിപ്പെടുത്താൻ സഹായിക്കും.

ദിവസം 15 മുതൽ 20 മിനിറ്റ് വരെ ഈ വ്യായാമങ്ങൾക്കായി മാറ്റിവെച്ചാൽ തന്നെ ഓർമ്മശക്തിയിലും ശ്രദ്ധാ ശേഷിയിലും നല്ല മാറ്റം അനുഭവപ്പെടാം.

Tags:    
News Summary - Do you forget names or lose focus?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.