തൊടുപുഴ: നിർദിഷ്ട മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബില്ലിൽ നാട്ടുവൈദ്യത്തിെൻറ മറവി ൽ യോഗ്യതയില്ലാത്തവരെ സംരക്ഷിക്കുന്ന നിർദേശങ്ങളും വ്യവസ്ഥകളും ഉൾപ്പെട്ടതായി സൂ ചന. കരട് പ്രസിദ്ധീകരിക്കാനിരിക്കെ, ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ച് സംസ്ഥാനത്തെ ആ യുർവേദ േഡാക്ടർമാരുടെ സംഘടന രംഗത്തെത്തി. 2018ലെ സുപ്രീംകോടതി വിധിയെയും 2003ലെ കേരള ഹൈകോടതി വിധിയെയും ലോകാരോഗ്യ സംഘടനയുടെ നിലപാടുകളെയും നോക്കുകുത്തിയാക്കി വ്യാജ ചികിത്സകരെ പലപേരുകളിൽ ഉൾപ്പെടുത്തി നിയമസാധുത നൽകുന്നതാകരുത് ബില്ലെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്.
അടുത്ത നിയമസഭ സമ്മേളനത്തിൽ ബില്ല് പരിഗണനക്ക് വന്നേക്കുമെന്നാണ് സൂചന. ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ, സിദ്ധവൈദ്യം, യുനാനി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃതയോഗ്യതകൾ നേടിയ ശേഷമാണ് ചികിത്സയിൽ ഏർപ്പെടേണ്ടത്. അംഗീകൃത യോഗ്യതയില്ലാതെ നടത്തുന്ന എല്ലാത്തരം ചികിത്സകളും വ്യാജമാണെന്നാണ് അസോസിയേഷൻ നിലപാട്.
മുറിവൈദ്യന്മാരുടെ ചികിത്സ സമൂഹത്തിന് ഭീഷണിയാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും യോഗ്യതയില്ലാത്തവർ ചികിത്സ നടത്തി ജനങ്ങളുടെ ജീവൻ പന്താടുകയാണെന്നുമാണ് സുപ്രീംകോടതി നേരത്തേ വിധിയിൽ പരാമർശിച്ചത്. തിരുവിതാംകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാതെ ചികിത്സ നടത്തുന്നവർക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പാരമ്പര്യ വൈദ്യ ഫോറം നൽകിയ ഹരജി തള്ളിയും 2003ലെ ഹൈകോടതി വിധി ശരിെവച്ചുമായിരുന്നു ഇത്.
നിയമം വ്യാജന്മാരെ സംരക്ഷിക്കുന്ന തരത്തിലായിക്കൂടെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. രാജു തോമസ്, ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു. വ്യാജ ചികിത്സകർ അനധികൃതമായി സംഘടിച്ച് സർക്കാറിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.