അയഡിന്‍ ഉപ്പ് ഉപയോഗം കൂടിയത് വൃക്കരോഗം വര്‍ധിക്കാന്‍ കാരണമായി –ആയുര്‍വേദ സെമിനാര്‍

പാലക്കാട്: അയഡിന്‍ ഉപ്പിന്‍െറ അമിത ഉപയോഗമാണ് കേരളത്തില്‍ വൃക്കരോഗം കൂടാന്‍ കാരണമെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല വൃക്കരോഗങ്ങളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. കല്ലുപ്പ് ഉപയോഗിക്കുന്നവരില്‍ വൃക്കരോഗ സാധ്യത കുറവാണ്. സ്ഥിരമായി അയഡിന്‍ ഉപ്പ് ഉപയോഗിക്കുന്നത് മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് തൃശൂര്‍ ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു. ആധുനിക ആയുര്‍വേദ ഒൗഷധ നിര്‍മാണരംഗത്തെ ദൂഷ്യഫലങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. പുതിയ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് പഠനം അനിവാര്യമാണ്. ആയുര്‍വേദ മരുന്നുകള്‍ ഗ്ളാസ് ബോട്ടിലുകളിലാക്കി വില്‍ക്കുന്നതാണ് ഏറെ ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്യവൈദ്യശാല ചീഫ് സൂപ്രണ്ട് ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു. 
എം.ബി. രാജേഷ് എം.പി മുഖ്യാതിഥിയായിരുന്നു. ഉഡുപ്പി എസ്.ഡി.എം ആയുര്‍വേദ കോളജ് കായചികിത്സാ വിഭാഗം മേധാവി ഡോ. ശ്രീനിവാസ മുഖ്യപ്രഭാഷണം നടത്തി. ഡോ. രാമദാസ് പിഷാരടി, ഡോ. കെ. മുരളി, ഡോ. സി.ഡി. സഹദേവന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ. എ.ആര്‍. സന്തോഷ് സ്വാഗതവും ഡോ. ഇ.ആര്‍. ബാലഗോപാലന്‍ നന്ദിയും പറഞ്ഞു. ആര്യവൈദ്യശാല സ്മാരക പുരസ്കാരം, പി.എസ്. വാരിയര്‍ അവാര്‍ഡ്, ആര്യവൈദ്യന്‍ പി. മാധവവാരിയര്‍, സ്മാരക സുവര്‍ണ മുദ്ര, മറ്റ് പുരസ്കാരങ്ങള്‍ എന്നിവയുടെ വിതരണവും നടന്നു.  
 
 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.