ചെന്നൈ: ‘കോൾഡ്രിഫ്’ ചുമ മരുന്ന് വിതരണം ചെയ്തിരുന്ന ‘ഇന്ദ്രാസ് ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കിയ തമിഴ്നാട് സർക്കാർ നടപടി മദ്രാസ് ഹൈകോടതി സ്റ്റേചെയ്തു.
കാഞ്ചീപുരത്തെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനി നിർമിച്ച കോൾഡ്രിഫ് ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ 22 കുട്ടികൾ മരിച്ചിരുന്നു.
കമ്പനിയുടെ ലൈസൻസ് റദ്ദാക്കി ഉടമ ജി.രംഗനാഥനെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരുടെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ഇന്ദ്രാസ് ഏജൻസീസിന്റെ ലൈസൻസും റദ്ദാക്കി. ഇതിനെതിരായ ഹരജിയിലാണ് ജസ്റ്റിസ് എൻ. സതീഷ്കുമാറിന്റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.