നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലം

ഭാ​ര​ത​ത്തി​ൽ പ്ര​ത്യേ​കി​ച്ച് കേ​ര​ളം, കർണടാക, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി വ​ള​രു​ന്ന ഒ​രു നി​ത്യ​ഹ​രി​ത​വൃ​ക്ഷ​മാ​ണ് ഞാ​വ​ൽ (ഞാ​റ​മ​രം). വ​ള​രെ​യ​ധി​കം ഔ​ഷ​ധ​യോ​ഗ്യ​മാ​യ ഞാ​വ​ൽ ​വൃ​ക്ഷം ഇ​രു​പ​തു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്നു. ആരോഗ്യഗുണങ്ങളിൽ നിസ്സാരനല്ലാത്ത ഞാവൽപഴം ആയുർവേദ, യുനാനി മരുന്നുകളിൽ ചേർക്കുന്നുണ്ട്.

ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽനിന്ന് വിനാഗിരി ഉണ്ടാക്കാം. നിറയെ തേനുള്ള പൂക്കളിൽ നിന്നും തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ സംരക്ഷിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തേൻ മോശമാവും

ഞാ​വ​ൽ​പ​ഴ​ത്തി​ൽ പ്രോ​ട്ടീ​ൻ, ധാ​തു​ക്ക​ൾ, ഇ​രു​മ്പ്, വി​റ്റാ​മി​നു​ക​ൾ (എ, ​ബി, സി), ​അ​ന്ന​ജം, തൊ​ലി​യി​ൽ ബെ​റ്റു​ലി​നി​ക് അ​മ്ലം, ഹൈ​ലി​ക് അ​മ്ലം എ​ന്നീ രാ​സ​ഘ​ട​ക​ങ്ങ​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​തി​സാ​രം, ക​ഫ​പി​ത്തം, പൊ​ള്ള​ൽ എ​ന്നി​വ​യെ ഞാ​വ​ൽ ശ​മി​പ്പി​ക്കും. ഞാ​വ​ൽ​മ​ര​ത്തി​ന്‍റെ തൊ​ലി, ഞാ​വ​ൽ​പ​ഴം എ​ന്നി​വ വ​യ​റി​ള​ക്കം, വി​ര​ശ​ല്യം എ​ന്നി​വ​ക്ക് ഉ​ത്ത​മ ഔ​ഷ​ധ​മാ​ണ്. 

ഞാവൽപഴം രുചിച്ചിട്ടുള്ളവർ ചവർപ്പും മധുരവും നിറഞ്ഞ സ്വാദ് ഒരിക്കലും മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്ന ഞാവൽപഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞാൽ തേടിപ്പിടിച്ച് കഴിക്കും. ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഞാവൽപഴം കേരളത്തിൽ പലയിടത്തും തെരുവോര വിൽപനക്കുണ്ട്. കർണാടകയിലെ റെയ്ച്ചൂർ ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്ന ഞാവൽപഴമാണ് കേരളത്തിൽ വിൽപനക്കെത്തിക്കുന്നത്.

ചില ഞാവൽപഴ വിഭവങ്ങൾ:

ഞാ​വ​ൽ​പ​ഴ സ​ർ​ബ​ത്ത്

ചേ​രു​വ​ക​ൾ: ഞാ​വ​ൽ​പ​ഴം- ഒ​രു ക​പ്പ്, വെ​ള്ളം- ര​ണ്ട് ക​പ്പ്, പ​ഞ്ച​സാ​ര- നാ​ല് ടീ​സ്പൂ​ണ്‍, കു​രു​മു​ള​കു​പൊ​ടി- അ​ര ടീ​സ്പൂ​ണ്‍, ജീ​ര​ക​പ്പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍, നാ​ര​ങ്ങ-1, ഐ​സ് - 3 എ​ണ്ണം, ഉ​പ്പ്- പാ​ക​ത്തി​ന്

രീ​തി: ഞാ​വ​ൽ​പ​ഴം ഒ​രു ക​പ്പ് വെ​ള്ള​ത്തി​ൽ വേ​വി​ച്ച് കു​രു ക​ള​ഞ്ഞ് മി​ക്സി​യി​ല​ടി​ച്ച് പ​ൾ​പ് എ​ടു​ക്കു​ക. ഒ​രു ക​പ്പ് വെ​ള്ള​ത്തി​ൽ കു​രു​മു​ള​ക്, നാ​ര​ങ്ങാ​നീ​ര്, പ​ഞ്ച​സാ​ര, ജീ​ര​ക​പ്പൊ​ടി എ​ന്നി​യി​ട്ട് ഞാ​വ​ൽ​പ​ഴ​ത്തി​ന്‍റെ പ​ൾ​പ്പും ഒ​ഴി​ച്ച് ന​ന്നാ​യി ഇ​ള​ക്കി ഗ്ലാ​സി​ലൊ​ഴി​ച്ച് ഐ​സ് ക്യൂ​ബി​ട്ട് ഉ​പ​യോ​ഗി​ക്കു​ക.

ഞാ​വ​ൽ​പ​ഴ ഐ​സ്ക്രീം

ചേ​രു​വ​ക​ൾ: ഞാ​വ​ൽ​പ​ഴം ഒ​ന്ന​ര ക​പ്പ്, ചോ​ളം മാ​വ്- ര​ണ്ട് ടീ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര നാ​ല് ടീ​സ്പൂ​ണ്‍, കൊ​ഴു​പ്പി​ല്ലാ​ത്ത ത​ണു​ത്ത പാ​ൽ- അ​ര ലി​റ്റ​ർ.

രീ​തി: കാ​ൽ ലി​റ്റ​ർ പാ​ലി​ൽ ചോ​ള​മാ​വ് ക​ല​ക്കി​വ​യ്ക്കു​ക. ബാ​ക്കി പാ​ൽ തി​ള​പ്പി​ച്ച് ചോ​ളം- മാ​വ് മി​ശ്രി​തം ചേ​ർ​ത്ത് ഇ​ള​ക്കി കു​റു​ക്കു​ക. ചെ​റി​യ തീ​യി​ൽ കു​റു​ക്കി എ​ടു​ക്കു​ക. അ​തി​ൽ പ​ഞ്ച​സാ​ര​യും ഞാ​വ​ൽ​പ​ഴ കു​ഴ​മ്പും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി വാ​യു ക​യ​റാ​ത്ത ഒ​രു പാ​ത്ര​ത്തി​ൽ വ​ച്ച് അ​ഞ്ചു മ​ണി​ക്കൂ​ർ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കു​ക. പി​ന്നീ​ട് അ​ത് വീ​ണ്ടും മി​ക്സി​യി​ൽ അ​ടി​ച്ച് വീ​ണ്ടും പാ​ത്ര​ത്തി​ലാ​ക്കി ക​ട്ടി​യാ​വു​ന്ന​തു​വ​രെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കു​ക. ആ​വ​ശ്യാ​നു​സ​ര​ണം ഞാ​വ​ൽ ഐ​സ്ക്രീം ഉ​പ​യോ​ഗി​ക്കാം.

ഞാ​വ​ൽ​പ​ഴം ജ്യൂ​സ്

ചേ​രു​വ​ക​ൾ: ഞാ​വ​ൽ​പ​ഴം- 6 ക​പ്പ്, വെ​ള്ളം- ആ​റ് ക​പ്പ്, സ​ർ​വ​സു​ഗ​ന്ധി​പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍, ക​റു​വ​പ്പ​ട്ട- ഒ​രു ചെ​റി​യ ക​ഷ​ണം, ഗ്രാ​മ്പു- 3 എ​ണ്ണം.

രീ​തി: ക​ഴു​കി വൃ​ത്തി​യാ​ക്കി അ​രി​മാ​റ്റി​യ ഞാ​വ​ൽ​പ​ഴ​ത്തി​ൽ ആ​റു ക​പ്പ് വെ​ള്ളം ഒ​ഴി​ക്കു​ക. സ​ർ​വ​സു​ഗ​ന്ധി, ക​റു​വ​പ്പ​ട്ട, ഗ്രാ​മ്പു എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കി തി​ള​പ്പി​ക്കു​ക. ഒ​രു രാ​ത്രി മൂ​ടി​വ​ച്ച് ത​ണു​പ്പി​ക്കു​ക. പി​റ്റേ​ദി​വ​സം അ​രി​ച്ച് കു​പ്പി​ക​ളി​ലാ​ക്കി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ക. ആ​വ​ശ്യാ​നു​സ​ര​ണം ഉ​പ​യോ​ഗി​ക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.